ബ്രസീലിനെ മാത്രമല്ല, മെസ്സി മറികടക്കേണ്ടത് റഫറിയെയും കോൺമെബോളിനേയും : ചിലാവെർട്ട്

ഈ കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയും ബ്രസീലുമാണ് കൊമ്പുകോർക്കുന്നത്. ഇത്‌ സംബന്ധിച്ച പ്രസ്താവനകളും വാക്പോരുകളുമൊക്കെ ഫുട്ബോൾ ലോകത്ത് തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ മത്സരത്തിൽ കോൺമെബോളും റഫറിയും ബ്രസീലിന് അനുകൂലമായിരിക്കുമെന്നുള്ള വിമർശനവുമായി രംഗത്ത് വന്നിരുക്കുകയാണ് മുൻ പരാഗ്വൻ ഇതിഹാസ താരമായ ഹോസെ ലൂയിസ് ചിലാവെർട്ട്.മെസ്സി ബ്രസീലിനെ മാത്രമല്ല, കോൺമെബോളിനെയും റഫറിയെയും മറികടക്കണമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്.ബ്രസീൽ അർജന്റീന ഫൈനൽ നിയന്ത്രിക്കുന്നത് എസ്റ്റബാൻ ഒസ്റ്റോയിച്ചാണ്.പെറു-പരാഗ്വ മത്സരം ഇദ്ദേഹമായിരുന്നു നിയന്ത്രിച്ചിരുന്നത്. ആ മത്സരത്തിലെ ചില തീരുമാനങ്ങളാണ് ഈ പരാഗ്വൻ ഇതിഹാസത്തെ ചൊടിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം റേഡിയോ കോണ്ടിനെന്റലിന് നൽകിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഈ വിമർശനം ഉയത്തിയത്.

” മെസ്സിയും സഹതാരങ്ങളും മറികടക്കാൻ തയ്യാറെടുക്കേണ്ടത് ബ്രസീലിനെയും നെയ്മറെയും മാത്രമല്ല, മറിച്ച് VAR നേയും റഫറിയെയും കോൺമെബോളിനെയുമാണ്.കോൺമെബോൾ മോശമായ രീതിയിലാണ് കാര്യങ്ങളെ മുന്നോട്ട് കൊണ്ട് പോവുന്നത്.അവർ ഫൈനലിലെ റഫറിയായി തിരഞ്ഞെടുത്തിരിക്കുന്നത് ഒസ്റ്റോയിച്ചിനെയാണ്.പെറു-പരാഗ്വ മത്സരത്തിൽ ഒരു കാര്യവുമില്ലാതെയാണ് അദ്ദേഹം റെഡ് കാർഡുകൾ നൽകിയിട്ടുള്ളത്. മെസ്സി മൂന്നോ നാലോ ഗോളുകൾ നേടാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം സംശയകരമായ സാഹചര്യത്തിൽ പോലും റഫറി ബ്രസീലിന് അനുകൂലമായി നിലകൊള്ളും. മെസ്സിയും അദ്ദേഹത്തിന്റെ സഹതാരങ്ങളും 1000 ശതമാനം മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു ” ചിലാവെർട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *