ബ്രസീലിനെതിരെയുള്ള മത്സരം ഒഴിവാക്കണം,ഫിഫ കൈവിട്ടതോടെ കായിക കോടതിയെ സമീപിച്ച് അർജന്റീന!

കഴിഞ്ഞ സെപ്റ്റംബർ മാസത്തിൽ നടന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. മത്സരം തുടങ്ങിയ ഉടൻ തന്നെ ബ്രസീലിന്റെ ഹെൽത്ത് അതോറിറ്റി മത്സരത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് ഈ മത്സരം സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഈ മത്സരം വീണ്ടും നടത്താൻ ഫിഫ നിർദ്ദേശം നൽകിയിരുന്നു. വരുന്ന സെപ്റ്റംബർ ഇരുപത്തിരണ്ടാം തീയതിയാണ് ഈ മത്സരം നടത്താൻ ഉദ്ദേശിക്കുന്നത്. എന്നാൽ ഈ മത്സരം ഒഴിവാക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടു കൊണ്ട് അർജന്റീന ഫിഫയുടെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഫിഫ അർജന്റീനക്ക് അനുകൂലമായ ഒരു നിലപാടല്ല കൈക്കൊണ്ടത്. ഫിഫയുടെ കോടതിയിൽ അർജന്റീനയുടെ അപേക്ഷ നിരസിക്കുകയായിരുന്നു.

എന്നാൽ AFA ഈയൊരു ആവശ്യത്തിൽ നിന്നും പിന്മാറാൻ ഇപ്പോഴും ഒരുക്കമല്ല. ഫിഫയുടെ കോടതി തള്ളിയതോടെ മറ്റൊരു നീക്കം അർജന്റീന നടത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കായിക കോടതിയെ അഥവാ CAS നെ അർജന്റീന ഇപ്പോൾ സമീപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ മത്സരം ഉപേക്ഷിക്കണമെന്ന അപ്പീലാണ് അർജന്റീന ഇപ്പോൾ അന്താരാഷ്ട്ര കായിക കോടതിക്ക് നൽകിയിട്ടുള്ളത്. ഈ അപ്പീലിൽ ഇതുവരെ വിധിയൊന്നും വന്നിട്ടില്ല.അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

മത്സരം ബ്രസീലിന്റെ അധികൃതർ തന്നെ തടസ്സപ്പെടുത്തിയതിനാൽ മത്സരത്തിൽ തങ്ങൾ വിജയിച്ചതായി പ്രഖ്യാപിക്കണമെന്നാണ് അർജന്റീനയുടെ ആവശ്യം. ആ മൂന്ന് പോയിന്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്നുള്ള അപ്പീലാണ് അർജന്റീന ഇപ്പോൾ കോടതിക്ക് നൽകിയിട്ടുള്ളത്. ഏതായാലും കോടതി വിധിക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് നിലവിൽ ഇരുടീമുകളുമുള്ളത്. അന്താരാഷ്ട്ര കായിക കോടതി ഈ അപ്പീൽ നിരസിച്ചു കഴിഞ്ഞാൽ വരുന്ന സെപ്റ്റംബർ മാസത്തിൽ അർജന്റീന ബ്രസീലിനെതിരെ കളിക്കേണ്ടി വന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *