ബ്രസീലിനെതിരായ ഫൈനൽ മത്സരത്തിന് മുന്നേയുള്ള മെസ്സിയുടെ മാനസികാവസ്ഥ വെളിപ്പെടുത്തി ഡി പോൾ!
ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കോപ്പ അമേരിക്ക കിരീടം നേടാൻ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീന കഴിഞ്ഞ വർഷം സാധിച്ചിരുന്നു. മാരക്കാനയിൽ വെച്ച് നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന കിരീടം നേടിയത്. അതോടെ അന്താരാഷ്ട്ര കിരീടമില്ല എന്ന വിമർശനങ്ങൾക്ക് അറുതി വരുത്താൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് സാധിക്കുകയും ചെയ്തിരുന്നു.
ഏതായാലും മെസ്സിയുടെ അടുത്ത സുഹൃത്തും സഹതാരവുമായ റോഡ്രിഗോ ഡി പോൾ മെസ്സിയെ കുറിച്ച് ഇപ്പോൾ ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതായത് ബ്രസീലിനെതിരായ ഫൈനൽ മത്സരത്തിന്റെ ദിവസത്തിൽ മെസ്സി യാതൊരുവിധ പരിഭ്രമങ്ങളും കാണിച്ചിരുന്നില്ലെന്നും മെസ്സി വളരെയധികം ശാന്തനായിരുന്നു എന്നുമാണ് ഡി പോൾ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
❗️Rodrigo De Paul told @telefe: “On the day of the final against Brazil, Messi was as calm as possible. I looked at him and said 'There is no middle ground for him, it's either good or hell, he had a tremendous Copa America.” pic.twitter.com/5QuYqT0FQF
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 11, 2022
” മെസ്സിയോടൊപ്പം ചിലവഴിക്കുന്ന ഓരോ നിമിഷങ്ങളും നല്ല നിമിഷങ്ങളായിരിക്കും. ഇന്ന് ലോകത്ത് ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന വ്യക്തി ഒരുപക്ഷേ ലയണൽ മെസ്സിയായിരിക്കും. ബ്രസീലിനെതിരെ ഉള്ള ഫൈനൽ മത്സരത്തിന്റെ അന്നേ ദിവസം ഞാൻ മെസ്സിയെ വീക്ഷിച്ചിരുന്ന. വളരെ ശാന്തനായി കൊണ്ടായിരുന്നു മെസ്സി അന്ന് ഉണ്ടായിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതൊരു നിർണായക ദിവസമായിരുന്നു. അന്ന് പരാജയപ്പെട്ടിരുന്നുവെങ്കിൽ ഇതുവരെ കാണാത്ത രൂപത്തിലുള്ള വിമർശനങ്ങൾ മെസ്സിക്ക് ഏൽക്കേണ്ടി വന്നേനെ.പക്ഷേ കിരീടം നേടാൻ മെസ്സിക്ക് സാധിച്ചു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാൻ സഹായിക്കാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമുണ്ട് ” ഇതാണ് ഡി പോൾ പറഞ്ഞത്.
ഡി മരിയയായിരുന്നു അർജന്റീനയുടെ വിജയ ഗോൾ നേടിയത്.ഡി പോളായിരുന്നു അതിന് അസിസ്റ്റ് നൽകിയത്.