ഫ്രീകിക്ക് ഗോളിലൂടെ സുവാരസിന്റെ റെക്കോർഡിനൊപ്പമെത്തി മെസ്സി!
ഇന്ന് വേൾഡ് കപ്പ് യോഗ്യത റൗണ്ട് നടന്ന ആദ്യ മത്സരത്തിൽ ലോക ചാമ്പ്യന്മാരായ അർജന്റീന വിജയം നേടിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം ലയണൽ മെസ്സിയുടെ ഗോളാണ് അർജന്റീനക്ക് ഈ വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഫ്രീക്കിക്കിലൂടെയാണ് മെസ്സി അർജന്റീനയുടെ വിജയഗോൾ നേടിയത്.
ഈ ഗോളോട് കൂടി ഒരു റെക്കോർഡ് ലയണൽ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അതായത് ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് മെസ്സിയുടെ പേരിലാണ്.29 ഗോളുകളാണ് ലയണൽ മെസ്സി ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ നേടിയിട്ടുള്ളത്. മെസ്സിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത് മറ്റാരുമല്ല,മെസ്സിയുടെ മുൻ സഹതാരമായിരുന്ന ലൂയിസ് സുവാരസാണ്.
🚨🚨الأسطورة يعادل سواريز كأكثر لاعب تسجيلا للأهداف في تاريخ تصفيات كأس العالم لقارة امريكا الجنوبية pic.twitter.com/QRYVD1JpNY
— Messi Xtra (@M30Xtra) September 8, 2023
അദ്ദേഹവും 29 ഗോളുകൾ തന്നെയാണ് നേടിയിട്ടുള്ളത്. പക്ഷേ ഇപ്പോഴത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഉറുഗ്വൻ ടീമിൽ സുവാരസ് ഇല്ല. അതുകൊണ്ടുതന്നെ ലയണൽ മെസ്സി സുവാരസിനെ മറികടന്നുകൊണ്ട് ഈ റെക്കോർഡ് ഒറ്റക്ക് സ്വന്തമാക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല. ഒരു ഗോൾ കൂടി നേടിക്കഴിഞ്ഞാൽ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിൽ 30 ഗോളുകൾ പൂർത്തിയാക്കാൻ ലയണൽ മെസ്സിക്ക് സാധിക്കും.
ഇന്നത്തെ ഫ്രീകിക്ക് ഗോളോട് കൂടി ആകെ കരിയറിൽ 65 ഫ്രീകിക്ക് ഗോളുകൾ ലയണൽ മെസ്സി പൂർത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഈ വർഷം 26 ഗോളുകളാണ് മെസ്സി ആകെ നേടിയിട്ടുള്ളത്.അതിൽ ആറ് ഗോളുകൾ അർജന്റീനക്ക് വേണ്ടിയാണ്.അർജന്റീന ദേശീയ ടീമിന് വേണ്ടി ആകെ 104 ഗോളുകൾ മെസ്സി പൂർത്തിയാക്കി കഴിഞ്ഞു. സീനിയർ കരിയറിൽ ആകെ 819 ഗോളുകളും മെസ്സി നേടി കഴിഞ്ഞു. ഇനി അടുത്ത മത്സരത്തിൽ ബൊളീവിയയെയാണ് അർജന്റീന നേരിടുക.