ഫോർമേഷനിൽ മാറ്റം വരുത്താൻ സ്കലോണി, ഉറുഗ്വക്കെതിരെയുള്ള അർജന്റീനയുടെ സാധ്യത ഇലവൻ ഇങ്ങനെ!

ഈ കോപ്പയിലെ തങ്ങളുടെ ആദ്യമത്സരത്തിൽ ചിലിയോട് സമനില വഴങ്ങാനായിരുന്നു അർജന്റീനയുടെ വിധി. അത്കൊണ്ട് തന്നെ രണ്ടാം മത്സരത്തിൽ വിജയം മാത്രമായിരിക്കും അർജന്റീനയുടെ ലക്ഷ്യം. എന്നാൽ കാര്യങ്ങൾ എളുപ്പമാവില്ല. എതിരാളികൾ ഉറുഗ്വയാണ്.ശനിയാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ 5:30-നാണ് അർജന്റീന ഉറുഗ്വയെ നേരിടുക. ഈ മത്സരത്തിൽ എന്ത് വിലകൊടുത്തും വിജയിക്കണമെന്ന് തന്നെയാണ് അർജന്റീന ലക്ഷ്യം വെക്കുന്നത്. അത്കൊണ്ട് തന്നെ ഫോർമേഷനിൽ വരെ മാറ്റം വരുത്താൻ സ്കലോണി ആലോചിക്കുന്നുണ്ട്. കൂടുതൽ പ്രതിരോധത്തിലൂന്നിയ ഒരു ഫോർമേഷനാണ് നിലവിൽ സ്കലോണി ആലോചിക്കുന്നത്. അർജന്റൈൻ മാധ്യമമായ ഡയാരിയോ ഒലെയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഇതുപ്രകാരം 5-3-2 എന്ന ഫോർമേഷൻ നടപ്പിലാക്കാനാണ് സ്കലോണി ആലോചിക്കുന്നത്. പരിക്കിൽ നിന്നും മുക്തനായ ക്രിസ്റ്റ്യൻ റൊമേറോയെ ഉൾപ്പടുത്തി അഞ്ച് പേരെ ഡിഫൻഡിൽ വിനിയോഗിക്കാനാണ് സ്കലോണി ആലോചിക്കുന്നത്. അങ്ങനെയാണേൽ മോണ്ടിയേൽ-ഓട്ടമെന്റി-റൊമേറോ-ലിസാൻഡ്രോ മാർട്ടിനെസ്-അക്യുന എന്നിവർ ഡിഫൻസിൽ ഉണ്ടാവും.ലുകാസ് മാർട്ടിനെസ് ക്വാർട്ട, നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവർക്ക് സ്ഥാനം നഷ്ടമായേക്കും.മധ്യനിരയിൽ ഡിപോൾ, പരേഡസ്, ലോ സെൽസോ എന്നിവർ തന്നെ അണിനിരക്കും.ഗോളടി ചുമതല മെസ്സിക്കും ലൗറ്ററോ മാർട്ടിനെസിനുമായിരിക്കും.നിക്കോളാസ് ഗോൺസാലസിന് സ്ഥാനം നഷ്ടമാവും.

സാധ്യത ലൈനപ്പ് ഇങ്ങനെയാണ്..

5-3-2: Emiliano Martínez; Montiel, Otamendi, Romero, Lisandro Martínez, Acuña; De Paul, Paredes, Lo Celso; Messi and Lautaro Martínez.

ഇനി മറ്റൊരു സാധ്യത ഇലവൻ കൂടി ഇവർ പങ്കുവെക്കുന്നുണ്ട്. അത്‌ ഇങ്ങനെയാണ്..

With a 4-3-3: Emiliano Martínez; Montiel, Romero (or Martínez Quarta or Pezzella), Otamendi, Tagliafico; De Paul, Paredes, Lo Celso; Messi, Lautaro Martínez and Nicolás González (or Di María).

Leave a Reply

Your email address will not be published. Required fields are marked *