ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് അർജന്റീന കിരീടം നേടും, കഴിഞ്ഞ മൂന്ന് വേൾഡ് കപ്പുകളും കൃത്യമായി പ്രവചിച്ച EA സ്പോർട്സിന്റെ പ്രവചനം.

ഖത്തർ വേൾഡ് കപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്ക് ഫുട്ബോൾ ലോകത്ത് എങ്ങും ചൂടേറിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ കിരീടം ആരും നേടും എന്നുള്ള കാര്യത്തിലാണ് പ്രവചനങ്ങളും തർക്കങ്ങളുമൊക്കെ നടക്കുന്നത്.അർജന്റീന,ബ്രസീൽ, ഫ്രാൻസ് എന്നിവരൊക്കെയാണ് ഇത്തവണത്തെ കിരീട ഫേവറേറ്റുകൾ.

അതേസമയം പ്രമുഖ വീഡിയോ ഗെയിം കമ്പനിയായ EA സ്പോർട്സ് ഇപ്പോൾ തങ്ങളുടെ പ്രവചനം പുറത്തു വിട്ടിട്ടുണ്ട്. അതായത് ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീനയായിരിക്കും നേടുക എന്നതാണ് ഇവരുടെ പ്രവചനം. കലാശ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം ചൂടുക എന്നാണ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വേൾഡ് കപ്പുകളിലും കൃത്യമായ പ്രവചനം നടത്തിയവരാണ് ഇവർ എന്നതും ഇതിനോട് ചേർത്തു വായിക്കേണ്ട ഒരു കാര്യമാണ്.

അർജന്റീന,ഫ്രാൻസ്,ബ്രസീൽ, പോർച്ചുഗൽ എന്നീ ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കുമെന്നാണ് ഇവരുടെ പ്രവചനം. തുടർന്ന് ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീനയും പോർച്ചുഗലിനെ പരാജയപ്പെടുത്തിക്കൊണ്ട് ബ്രസീലും ഫൈനലിൽ പ്രവേശിക്കും. ഫൈനലിൽ ബ്രസീലിനെ പരാജയപ്പെടുത്തി കൊണ്ടാണ് അർജന്റീന കിരീടം നേടുക. പോർച്ചുഗലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫ്രാൻസ് മൂന്നാം സ്ഥാനം നേടുമെന്നും EA സ്പോർട്സ് പ്രവചിക്കുന്നുണ്ട്.

മാത്രമല്ല ഖത്തർ വേൾഡ് കപ്പിലെ ഗോൾഡൻ ബൂട്ട് ലയണൽ മെസ്സിയായിരിക്കും സ്വന്തമാക്കുക. 7 മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളാണ് മെസ്സി നേടുക. 6 ഗോളുകൾ വീതം നേടുന്ന എംബപ്പേ,ഡീപേ എന്നിവർ തൊട്ട് പുറകിൽ വരുമെന്നും ഇവർ പ്രവചിക്കുന്നു.

ഏതായാലും കഴിഞ്ഞ മൂന്നുതവണയും കൃത്യമായി പ്രവചിച്ചവരാണ് EA സ്പോർട്സ്‌ എന്നുള്ളതാണ് അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്ന കാര്യം. അതേ സമയം ഇത്തവണ അവർക്ക് പിഴക്കുമെന്നാണ് മറ്റുള്ള ടീമുകളുടെ ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *