ഫൈനലിസിമ എന്ന് നടക്കും? പുതിയ വിവരങ്ങൾ പുറത്ത്!

അർജന്റീന ആരാധകർ ഇപ്പോൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്നത് ഫൈനലിസിമ പോരാട്ടത്തിന് വേണ്ടിയാണ്. കോപ്പ അമേരിക്ക ജേതാക്കളും യൂറോ കപ്പ് ജേതാക്കളുമാണ് ഫൈനലിസിമയിൽ ഏറ്റുമുട്ടുക. നിലവിലെ ഫൈനലിസിമ ജേതാക്കൾ അർജന്റീനയാണ്. ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു കൊണ്ടായിരുന്നു അർജന്റീന ഫൈനലിസിമ നേടിയിരുന്നത്.

ഇത്തവണയും ഈ കിരീടത്തിന് വേണ്ടി പോരടിക്കാൻ അർജന്റീന ഉണ്ട്.എന്തെന്നാൽ കോപ്പ അമേരിക്ക കിരീടം നിലനിർത്താൻ അവർക്ക് സാധിച്ചിരുന്നു. എന്നാൽ മറുഭാഗത്ത് വരുന്നത് സ്പെയിനാണ്. തകർപ്പൻ പ്രകടനം നടത്തിക്കൊണ്ടായിരുന്നു സ്പെയിൻ ഇത്തവണത്തെ യൂറോ കപ്പ് നേടിയത്. അർജന്റീനയും സ്പെയിനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ തീപാറും പോരാട്ടം കാണാൻ കഴിയും എന്ന കാര്യത്തിൽ ആരാധകർക്ക് സംശയങ്ങൾ ഒന്നുമില്ല.

എന്നാൽ ചില സങ്കീർണതകൾ നിലനിൽക്കുന്നുണ്ട്.ഫൈനലിസിമ നടത്താൻ തീയതികൾ ലഭ്യമല്ല. പ്രത്യേകിച്ച് അടുത്തവർഷം ഒരൊറ്റ ഡേറ്റ് പോലും ലഭ്യമല്ല എന്നുള്ളതാണ് വസ്തുത.അത്രയും ടൈറ്റ് ഷെഡ്യൂൾ ആണ് ടീമുകളെ കാത്തിരിക്കുന്നത്. നിലവിൽ ലഭ്യമായ ഏക തീയതി 2026 മാർച്ച് മാസത്തിലാണ്. ഏതായാലും ഇതിലെ പുതിയ അപ്ഡേറ്റുകൾ അർജന്റൈൻ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ പുറത്ത് വിട്ടിട്ടുണ്ട്. അതായത് വരുന്ന 22 ആം തീയതി ഒരു മീറ്റിംഗ് നടക്കുന്നുണ്ട്.ഫൈനലിസിമ എന്ന് നടത്തണം? എവിടെ വെച്ച് നടത്തണം എന്നതിനെപ്പറ്റി ചർച്ചചെയ്യാനാണ് ഈ മീറ്റിംഗ് നടക്കുന്നത്.കോൺമെബോളും യുവേഫയും തമ്മിലാണ് ഈ ഒരു കൂടിക്കാഴ്ച നടക്കുക.

അർജന്റീനയിൽ വച്ച് നടത്തണമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ റിക്വസ്റ്റ് ചെയ്തിരുന്നു.എന്നാൽ യുവേഫ ഇതിന് സമ്മതം മൂളുമോ എന്നുള്ളത് വ്യക്തമല്ല. അതേസമയം അടുത്ത വർഷം തന്നെ ഫൈനലിസിമ നടക്കും എന്ന കാര്യത്തിൽ ഉറപ്പു പറയാൻ കഴിയില്ല.2026ൽ നടക്കാനുള്ള സാധ്യതകളെ തള്ളിക്കളയാൻ സാധിക്കില്ലെന്നും എഡുൾ ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഏതായാലും ഓഗസ്റ്റ് 22 ഓടുകൂടി ഒരു ഫൈനൽ ഡിസിഷൻ അറിയാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *