ഫൈനലിസിമക്കൊരുങ്ങി അർജന്റീന,ഷെഡ്യൂൾ ഇതാ!
ഈ വരുന്ന ജൂൺ ഒന്നാം തീയതിയാണ് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ഫൈനലിലിസിമ പോരാട്ടം അരങ്ങേറുന്നത്. ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയുടെ യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയാണ്. ജൂൺ ഒന്നിന് രാത്രി ഇന്ത്യൻ സമയം 12:15 ന് വെബ്ലിയിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.
ഈ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റൈൻ ടീമുള്ളത്. ഇതിനുള്ള സ്‌ക്വാഡ് കഴിഞ്ഞ ദിവസം സ്‌കലോണി പ്രഖ്യാപിച്ചിരുന്നു.ഈ ആഴ്ച്ചയുടെ അവസാനത്തോടുകൂടിയാണ് അർജന്റൈൻ സ്റ്റാഫ് ബിൽബാവോയിലേക്ക് പറക്കുക. അവിടെ വെച്ചാണ് അർജന്റീന പരിശീലനം നടത്തുക.
ഈ മാസം ഇരുപത്തി നാലാം തീയതിയാണ് താരങ്ങൾ ക്യാമ്പിൽ എത്തിച്ചേരുക.ഹോട്ടൽ ഗ്രാൻ ഡോമിനെയിലാണ് അർജന്റൈൻ താരങ്ങൾ താമസിക്കുക. ഏതായാലും ഇതിനു ശേഷമുള്ള അർജന്റൈൻ ടീമിന്റെ ഷെഡ്യൂൾ താഴെ നൽകുന്നു.
🇦🇷 #SelecciónArgentina El cronograma para la Finalissima ante #Italia
— TyC Sports (@TyCSports) May 20, 2022
📆 La delegación trabajará en las instalaciones de Bilbao, España, a la espera del partido en Wembley.https://t.co/w1yb296KlQ
24,25 തീയതികളിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ വൈകുന്നേരം പരിശീലനം നടത്തും.അത്ലറ്റിക്കോ ബിൽബാവോയുടെ മൈതാനത്താണ് പരിശീലനം നടത്തുക.
26-ആം തിയ്യതി രാവിലെയും വൈകീട്ടും പരിശീലനമുണ്ട്. വൈകീട്ട് മാധ്യമങ്ങളെ പരിശീലനത്തിന് അനുവദിച്ചേക്കും.
ഇരുപത്തിയേഴാം തീയതി വൈകിട്ട് പരിശീലനമുണ്ട്. ഇരുപത്തിയെട്ടാം തീയതിയിലെ പരിശീലനം വീക്ഷിക്കാൻ ആരാധകർക്കും മാധ്യമങ്ങൾക്കും അനുമതിയുണ്ട്. ഇതാണ് അർജന്റീനയുടെ നിലവിലെ ഷെഡ്യൂൾ.
ഇറ്റലിക്കെതിരെയുള്ള മത്സരത്തിന് ശേഷം ജൂൺ ആറാം തീയതി ഇസ്രയേലിനെതിരെ ടെൽ അവീവിൽ വെച്ച് കളിക്കാൻ അർജന്റീന ഉദ്ദേശിക്കുന്നുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.