ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസ്സി, രണ്ടാമത് മറഡോണ,ലിസ്റ്റ് പുറത്തുവിട്ട് ഫോർ ഫോർ ടു!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ് എന്നുള്ളത് എപ്പോഴും ഒരു തർക്ക വിഷയമാണ്. ഓരോ വ്യക്തിയെ സംബന്ധിച്ചിടത്തോളം അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാവും. എന്നാൽ പ്രമുഖ മാഗസിനായ ഫോർ ഫോർ ടു ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച 100 താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത് ലയണൽ മെസ്സിയെയാണ്.

രണ്ടാം സ്ഥാനം അർജന്റീനയുടെ ഇതിഹാസതാരമായ ഡിയഗോ മറഡോണയാണ് നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടം നേടിയിരിക്കുന്നു.നാലാം സ്ഥാനത്താണ് ബ്രസീലിയൻ ഇതിഹാസമായ പെലെ സ്ഥാനം കണ്ടെത്തിയിരിക്കുന്നത്.നമുക്ക് ആദ്യ 10 സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ള താരങ്ങളെ പരിശോധിക്കാം.

10-റൊണാൾഡോ
9-ഫെറെങ്ക് പുഷ്കാസ്
8-ഫ്രാൻസ് ബെക്കൻബോർ
7-ജോർജ് ബെസ്റ്റ്
6-യൊഹാൻ ക്രൈഫ്
5-സിനദിൻ സിദാൻ
4-പെലെ
3-ക്രിസ്റ്റ്യാനോ റൊണാൾഡോ
2- മറഡോണ
1-ലയണൽ മെസ്സി

ഇതാണ് ഫോർ ഫോർ ടു പുറത്ത് വിട്ടിരിക്കുന്ന ആദ്യത്തെ 10 പേരുടെ ലിസ്റ്റ്. ലയണൽ മെസ്സിയുടെ കരിയർ വ്യക്തമായി പരിശോധിച്ചതിനുശേഷമാണ് ഫോർ ഫോർ ടു ചരിത്രത്തിലെ ഏറ്റവും മികച്ചതാരമായി മെസ്സിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡിയോർ പുരസ്കാരം 7 തവണ നേടിയിട്ടുള്ള താരമാണ് ലയണൽ മെസ്സി.ഏറ്റവും കൂടുതൽ തവണ നേടിയ താരവും മെസ്സി തന്നെയാണ്. ഇതൊക്കെ പരിഗണിച്ചുകൊണ്ടാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് ഇവർ മെസ്സിയെ തിരഞ്ഞെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *