ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം : ലയണൽ മെസ്സിയെക്കുറിച്ച് പെപ് ഗ്വാർഡിയോളക്ക് പറയാനുള്ളത്.
ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം ആരാണ്? ലയണൽ മെസ്സി വേൾഡ് കപ്പ് കിരീടം നേടിയതോടുകൂടി തർക്കം അവസാനിച്ചു എന്നാണ് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുന്നത്. എന്നാൽ മറ്റു പല ഇതിഹാസങ്ങളെയും ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ട് കണക്കാക്കപ്പെടുന്നവരുമുണ്ട്. ഏതായാലും നിലവിലെ ഏറ്റവും മികച്ച താരം മെസ്സിയാണ് എന്നുള്ള കാര്യത്തിൽ ആർക്കും സംശയങ്ങൾ ഉണ്ടാവില്ല.
എന്നാൽ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള മെസ്സിയെ കണക്കാക്കുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ടാണ്. ഇക്കാര്യം കഴിഞ്ഞ ദിവസം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.കൂടാതെ മറ്റു ഇതിഹാസങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചിട്ടുണ്ട്.പെപിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Pep 💙❤️ Messi
— Mundo Deportivo (@mundodeportivo) December 21, 2022
🗣️ "Todo el mundo tiene una opinión pero nadie puede puede dudar de que es el más grande de todos los tiempos" pic.twitter.com/OY0H4yJtvv
” എല്ലാവർക്കും അവരുടെതായ അഭിപ്രായമുണ്ടാവും. പക്ഷേ ലയണൽ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് എന്നുള്ള കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. എന്നെ സംബന്ധിച്ചിടത്തോളം മെസ്സിയാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം. അദ്ദേഹം ചെയ്ത കാര്യങ്ങളോട് മറ്റുള്ളവർക്ക് മുട്ടിനിൽക്കുക എന്നുള്ളത് ബുദ്ധിമുട്ടാണ്.പെലെ,സ്റ്റെഫാനോ,മറഡോണ എന്നിവരെ കണ്ടവർക്ക് അഭിപ്രായങ്ങൾ പലതുണ്ടാവാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം മികച്ച താരം മെസ്സിയാണ്.അതിപ്പോ അദ്ദേഹം വേൾഡ് കപ്പ് നേടിയിട്ടില്ലെങ്കിലും എനിക്ക് അങ്ങനെ തന്നെയായിരിക്കും ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
അതേസമയം ഹൂലിയൻ ആൽവരസിനെയും പെപ് പ്രശംസിച്ചിട്ടുണ്ട്.ഈ വേൾഡ് കപ്പിൽ തകർപ്പൻ പ്രകടനമാണ് ആൽവരസ് നടത്തിയിട്ടുള്ളത്.നാല് ഗോളുകളാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.