ഫിഫ പ്രസിഡന്റിന് പ്രിയപ്പെട്ടവൻ,2034 വേൾഡ് കപ്പ് വരെ മെസ്സി വേണമെന്ന് ഇൻഫാന്റിനോ!
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ലയണൽ മെസ്സിയുടെ നേതൃത്വത്തിലായിരുന്നു അവർ തങ്ങളുടെ ചരിത്രത്തിലെ മൂന്നാമത്തെ വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. മെസ്സിക്ക് തന്റെ കരിയറിൽ നേടാൻ ബാക്കിയുണ്ടായിരുന്നത് വേൾഡ് കപ്പ് കിരീടം മാത്രമായിരുന്നു. കഴിഞ്ഞ വർഷം ഖത്തറിൽ സ്വപ്നസാക്ഷാത്കാരമായി കൊണ്ടാണ് മെസ്സി വേൾഡ് കപ്പ് കിരീടം സ്വന്തമാക്കിയത്.
അടുത്ത വേൾഡ് കപ്പിൽ കളിക്കും എന്ന കാര്യത്തിൽ മെസ്സി ഇതുവരെ ഉറപ്പുകൾ ഒന്നും നൽകിയിട്ടില്ല. പക്ഷേ മെസ്സി 2026 വേൾഡ് കപ്പിൽ കളിക്കും എന്നാണ് ആരാധകർ എല്ലാവരും പ്രതീക്ഷിക്കുന്നത്. ഫിഫയുടെ പ്രസിഡന്റായ ജിയാനി ഇൻഫാന്റിനോയോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പിൽ കളിക്കുമോ എന്നായിരുന്നു ചോദ്യം. അദ്ദേഹം 2034 വേൾഡ് കപ്പിൽ വരെ ഉണ്ടാകുമെന്നാണ് തമാശ രൂപേണ ഫിഫ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🗣️ Gianni Infantino (FIFA President) :
— PSG Chief (@psg_chief) December 6, 2023
“I hope that Leo Messi will be present at the next World Cup 2026, the next World Cup 2030, and the 2034 World Cup, until the time he wants to stop” pic.twitter.com/yYYzs5gAlm
” അടുത്ത വേൾഡ് കപ്പിൽ മെസ്സി ഉണ്ടാകും,തൊട്ടടുത്ത വേൾഡ് കപ്പിലും ലയണൽ മെസ്സി ഉണ്ടാകും.എന്തിനേറെ പറയുന്നു 2034 വേൾഡ് കപ്പിൽ വരെ മെസ്സി ഉണ്ടാകും, അങ്ങനെയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സാധ്യമാകുന്ന അത്രയും കാലം അദ്ദേഹം ഇവിടെ ഉണ്ടാകും” ഇതാണ് തമാശ രൂപേണ ഫിഫ പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. അതായത് മെസ്സി വരുന്ന വേൾഡ് കപ്പുകളിൽ ഒക്കെ തന്നെയും പങ്കെടുക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ലയണൽ മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഫിഫ പ്രസിഡണ്ട്. പക്ഷേ 2026 വേൾഡ് കപ്പ് മെസ്സിയുടെ അവസാനത്തെ വേൾഡ് കപ്പ് ആണ് എന്നത് ഉറപ്പാണ്. സാധ്യമാകുന്ന കാലത്തോളം താൻ കളിക്കുമെന്ന ഒരു ഉറപ്പ് മെസ്സി ആരാധകർക്ക് നൽകിയിട്ടുണ്ട്.പരിക്കിന്റെ പ്രശ്നങ്ങൾ ഇപ്പോഴേ മെസ്സിയെ അലട്ടി തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും അടുത്ത വേൾഡ് കപ്പിൽ മെസ്സിയെ ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.