ഫന്റാസ്റ്റിക്ക് ക്യാപ്റ്റൻ : ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് പോർച്ചുഗൽ പരിശീലകൻ.

അടുത്ത ജൂൺ മാസത്തിൽ രണ്ട് യൂറോ യോഗ്യത മത്സരങ്ങളാണ് വമ്പന്മാരായ പോർച്ചുഗൽ കളിക്കുക.ജൂൺ പതിനെട്ടാം തീയതി നടക്കുന്ന മത്സരത്തിൽ ബോസ്നിയെയാണ് പോർച്ചുഗലിന്റെ എതിരാളികൾ. ഇരുപത്തിയൊന്നാം തീയതി നടക്കുന്ന മത്സരത്തിൽ ഐസ്ലാൻഡിനെയും പോർച്ചുഗൽ നേരിടും. ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള സ്‌ക്വാഡ് പരിശീലകനായ റോബർട്ട് മാർട്ടിനസ് വൈകാതെ തന്നെ പ്രഖ്യാപിച്ചേക്കും.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഈ സ്‌ക്വാഡിൽ ഇടമുണ്ടാകും എന്നുള്ള കാര്യം നേരത്തെ തന്നെ ഇദ്ദേഹം സ്ഥിരീകരിച്ചതാണ്.ഇപ്പോൾ റൊണാൾഡോയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം ഒരിക്കൽ കൂടി സംസാരിച്ചിട്ടുണ്ട്. ഒരു ഫന്റാസ്റ്റിക് ക്യാപ്റ്റനാണ് റൊണാൾഡോ എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്. ടീമിനോട് എപ്പോഴും ഡെഡിക്കേഷൻ ഉള്ള താരമാണ് റൊണാൾഡോയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.പോർച്ചുഗൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ കുറേ വർഷമായി ടീമിന് കോൺട്രിബ്യൂഷൻ നൽകിക്കൊണ്ടിരിക്കുന്ന താരങ്ങളെ ബഹുമാനിക്കുക എന്നത് ഒരു പരിശീലകന്റെ ഉത്തരവാദിത്തമാണ്. തന്റെ കരിയറിലെ 20 വർഷമാണ് റൊണാൾഡോ ദേശീയ ടീമിന് വേണ്ടി നൽകിയത്. ഇന്റർനാഷണൽ ഫുട്ബോളിൽ ഇത്രയധികം മത്സരങ്ങൾ കളിച്ച ആരും തന്നെയില്ല.ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഫന്റാസ്റ്റിക്ക് ക്യാപ്റ്റനാണ്. മാത്രമല്ല ടീമിനോട് എപ്പോഴും ഡെഡിക്കേഷൻ ഉള്ള താരവുമാണ് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

മാർട്ടിനസ്സിന് കീഴിൽ പോർച്ചുഗൽ കളിച്ച രണ്ട് സൗഹൃദ മത്സരങ്ങളിലും മികച്ച വിജയം നേടാൻ അവർക്ക് സാധിച്ചിരുന്നു.രണ്ട് മത്സരങ്ങളിലും റൊണാൾഡോ ഇരട്ട ഗോളുകൾ നേടുകയും ചെയ്തിരുന്നു.ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുകയും ഏറ്റവും കൂടുതൽ ഗോളുകൾ നേടുകയും ചെയ്ത താരവും റൊണാൾഡോ തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *