പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു? കൂടിക്കാഴ്ച്ച നടത്തി സ്‌കലോണിയും ടാപ്പിയയും!

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന പരാജയപ്പെടുത്തിയിരുന്നു. അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി അതിന് ശേഷം സ്റ്റേറ്റ്മെന്റ് വലിയ രൂപത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. അർജന്റീനയുടെ പരിശീലക സ്ഥാനം രാജിവെക്കും എന്നുള്ള ഒരു സൂചനയായിരുന്നു അദ്ദേഹം നൽകിയിരുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനോടും പ്രസിഡന്റ് ക്ലോഡിയോ ടാപ്പിയയോടും സ്‌കലോണിക്കും കോച്ചിംഗ് സ്റ്റാഫിനും ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് മാധ്യമങ്ങൾ കണ്ടെത്തിയിരുന്നു.

പക്ഷേ പിന്നീട് സ്‌കലോണി തന്നെ തന്റെ നിലപാട് അറിയിച്ചു. കോപ്പ അമേരിക്കയിൽ അർജന്റീനയുടെ പരിശീലകനായി കൊണ്ട് താൻ ഉണ്ടാകും എന്ന് സ്‌കലോണി തന്നെ പറഞ്ഞിരുന്നു.ഇപ്പോഴത് ഒഫീഷ്യലായിട്ടുണ്ട്. എന്തെന്നാൽ സ്‌കലോണിയും ടാപ്പിയയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തിയിട്ടുള്ളത്. ഇക്കാര്യം അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ടൂർണമെന്റ് നടക്കുന്ന അമേരിക്കയിൽ തന്നെ മുഴുവൻ സമയവും ചിലവഴിക്കാൻ അർജന്റീന തീരുമാനിച്ചതായും ഇവർ അറിയിച്ചിട്ടുണ്ട്.

മാത്രമല്ല ടാപ്പിയയും തന്റെ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.” വരുന്ന കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ അവസാനഘട്ട ചർച്ചകൾ നമ്മുടെ പരിശീലകനായ സ്‌കലോണിയുമൊത്ത് നടത്തിയിട്ടുണ്ട്.ലെറ്റ്സ് ഗോ സ്കലോനേറ്റ “ഇതാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.

കോപ്പ അമേരിക്കക്ക് മുന്നേ രണ്ട് സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുന്നുണ്ട്. എതിരാളികൾ ഇക്വഡോർ,ഗ്വാട്ടിമാല എന്നിവരാണ്. ആ രണ്ട് മത്സരങ്ങളും അർജന്റീന അമേരിക്കയിൽ വച്ചുകൊണ്ട് തന്നെയാണ് കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *