പ്രണയിക്കാൻ ചുംബനമോ ദൈനംദിനം കാണുകയോ വേണ്ട: മെസ്സിക്ക് റൊമാന്റിക് പോസ്റ്റുമായി പപ്പു ഗോമസ്!

കഴിഞ്ഞ ഫൈനലിസിമ പോരാട്ടത്തിൽ ഇറ്റലിയെ തകർത്തുകൊണ്ട് കിരീടം ചൂടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. വലിയ രൂപത്തിലുള്ള ആഘോഷങ്ങളാണ് അർജന്റൈൻ താരങ്ങളും ആരാധകരും നടത്തിയിട്ടുള്ളത്.തങ്ങളുടെ സന്തോഷങ്ങൾ എല്ലാ അർജന്റൈൻ താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

അതേസമയം അർജന്റൈൻ സൂപ്പർതാരമായ പപ്പു ഗോമസ് മെസ്സിയോടുള്ള തന്റെ ഇഷ്ടമാണ് പങ്കുവെച്ചിരിക്കുന്നത്.ലയണൽ മെസ്സി ഫൈനലിസിമ കിരീടവുമായി വരുന്ന ഒരു ചിത്രമാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.എല്ലാ അർജന്റൈൻ താരങ്ങളും വളരെയധികം സന്തോഷത്തോടെ മെസ്സിയെ നോക്കി നിൽക്കുന്നതും ആ ചിത്രത്തിൽ വ്യക്തമാണ്. അതിന് ക്യാപ്ഷനായി കൊണ്ട് പപ്പു ഗോമസ് നൽകിയിരിക്കുന്നത് ഇങ്ങനെയാണ്.

” ഒരു ചുംബനമോ അതല്ലെങ്കിൽ ദിവസവും കാണുകയോ ചെയ്യാതെ നിങ്ങൾക്ക് ഒരു വ്യക്തിയെ പ്രണയിക്കാൻ കഴിയും ” ഇതാണ് പപ്പു ഗോമസ് കുറിച്ചിരിക്കുന്നത്. തനിക്ക് മെസ്സിയോട് പ്രണയമാണ് എന്നാണ് തമാശ രൂപേണ പപ്പു ഗോമസ് വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം ഈ പോസ്റ്റിനു താഴെ ഒട്ടേറെ അർജന്റൈൻ താരങ്ങൾ ഒത്തു ചേർന്നിട്ടുണ്ട്.റോഡ്രിഗോ ഡി പോൾ,നിക്കോളാസ് ഓട്ടമെന്റി,ജിയോവാനി ലോ സെൽസോ,എയ്ഞ്ചൽ ഡി മരിയ എന്നിവരൊക്കെ ഈ പോസ്റ്റിനു താഴെ പ്രതികരണങ്ങൾ അറിയിച്ചിട്ടുണ്ട്. ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നാണ് പലരും രേഖപ്പെടുത്തിയിട്ടുള്ളത്. ഏതായാലും മെസ്സിയോടൊപ്പമുള്ള ഓരോ നിമിഷവും അർജന്റൈൻ താരങ്ങൾ ആഘോഷമാക്കുകയാണ് എന്നുള്ളത് വളരെ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *