പോർച്ചുഗലിനു വേണ്ടി 250 മത്സരങ്ങൾ കളിക്കണം :CR7 ന്റെ ലക്ഷ്യം വെളിപ്പെടുത്തി പോർച്ചുഗീസ് പരിശീലകൻ!

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ സീസണിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.ഈ വർഷം ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.53 ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. പ്രായം അദ്ദേഹത്തെ തളർത്തിയിട്ടില്ല എന്നത് ഈ കണക്കുകളിൽ നിന്നും വളരെ വ്യക്തമാണ്.ഫുട്ബോൾ ലോകത്തെ പല റെക്കോർഡുകളും സ്വന്തമായിട്ടുള്ള താരമാണ് റൊണാൾഡോ.

ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരം എന്ന റെക്കോർഡ് റൊണാൾഡോയുടെ പേരിലാണ്.നിലവിൽ 205 മത്സരങ്ങളാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. 200 മത്സരങ്ങൾ ദേശീയ ടീമിന് വേണ്ടി കളിക്കുന്ന ആദ്യത്തെ ഫുട്ബോൾ താരം എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ് ഉള്ളത്.പക്ഷേ റൊണാൾഡോയുടെ ലക്ഷ്യം 250 മത്സരങ്ങൾ കളിക്കുക എന്നതാണ്.അതായത് അടുത്ത വേൾഡ് കപ്പിലും കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്.ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത് പോർച്ചുഗീസ് പരിശീലകനായ റോബെർട്ടോ മാർട്ടിനസ് തന്നെയാണ്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ പോർച്ചുഗലിൽ ജോയിൻ ചെയ്യുന്ന സമയത്ത് അദ്ദേഹം രാജ്യത്തിന് വേണ്ടി 200 മത്സരങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു. മുമ്പ് ആരും ചെയ്തിട്ടില്ലാത്ത ഒരു റെക്കോർഡായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്.ഞാൻ റൊണാൾഡോയോട് ചോദിച്ചു. 200 മത്സരങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നത് നിങ്ങൾക്ക് ഇൻട്രസ്റ്റിംഗ് ആയിട്ട് തോന്നുന്നുണ്ടോ എന്നത്. അപ്പോൾ റൊണാൾഡോ പറയുന്നത് 250 മത്സരങ്ങളാണ് തനിക്ക് ഇൻട്രസ്റ്റിംഗ് ആയിട്ട് തോന്നുന്നത് എന്നാണ് “ഇതാണ് പോർച്ചുഗലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

അടുത്ത വേൾഡ് കപ്പ് ആവുമ്പോഴേക്കും റൊണാൾഡോയുടെ പ്രായം 41ൽ എത്തിയിരിക്കും. അദ്ദേഹം ആ വേൾഡ് കപ്പിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയങ്ങൾ ഇപ്പോഴും ഉണ്ട്. ഇന്റർനാഷണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും റൊണാൾഡോ തന്നെയാണ്. ഇതുവരെ 128 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *