പോളണ്ടിൽ നിന്നും പണി കിട്ടുമോ? സ്കലോണി പറയുന്നു!
മറ്റൊരു ജീവൻ മരണ പോരാട്ടത്തിന് വേണ്ടി ഒരിക്കൽ കൂടി അർജന്റീന ബൂട്ടണിയുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോളണ്ടാണ് ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീനയുടെ എതിരാളികൾ. ഇന്നത്തെ മത്സരത്തിൽ അർജന്റീനക്ക് വിജയം അനിവാര്യമാണ്. പരാജയപ്പെട്ടാൽ അർജന്റീനക്ക് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തു പോകേണ്ടിവരും.
ആദ്യ മത്സരത്തിൽ മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ട് രണ്ടാം മത്സരത്തിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തിയിരുന്നു.പോളണ്ടിനും ഈ മത്സരം നിർണായകമാണ്.അതുകൊണ്ടുതന്നെ അവർ മികച്ച പ്രകടനം കാഴ്ചവെക്കാനും സാധ്യതയുണ്ട്. പോളണ്ടിൽ നിന്നും പണി കിട്ടുമോ എന്നുള്ള ഒരു ചോദ്യം സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.മത്സരം ബുദ്ധിമുട്ടാവും എന്നുള്ള കാര്യം സ്കലോണി തുറന്നു സമ്മതിച്ചിട്ടുണ്ട്.
Lionel Messi training with Argentina. 🇦🇷 pic.twitter.com/5NfKUHjrRa
— Roy Nemer (@RoyNemer) November 28, 2022
” ഞങ്ങൾ ബുദ്ധിമുട്ടേറിയ ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നത്.നമ്മുടെ പെനാൽറ്റി ബോക്സിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുള്ള ടീമാണ് പോളണ്ട്.ആരൊക്കെയാണ് കളിക്കുക എന്നുള്ളത് നമ്മൾ നോക്കി കാണേണ്ടതുണ്ട്. ആരൊക്കെ കളിക്കുന്നു എന്നുള്ളതിന് വലിയ പ്രാധാന്യവുമുണ്ട്. ഞങ്ങളുടെ ഐഡിയ വളരെ വ്യക്തമാണ്.വളരെയധികം ശ്രദ്ധയോടുകൂടി പരമാവധി അവരുടെ മുന്നേറ്റങ്ങൾക്ക് തടയിടാനും ബോൾ പിടിച്ചെടുക്കാനും ഞങ്ങൾ ശ്രമിക്കും ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും അർജന്റീനയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മത്സരത്തിലേതു പോലെ തന്നെ ഈ മത്സരത്തിലും വിജയം നിർബന്ധമാണ്. ലയണൽ മെസ്സിയിൽ തന്നെയാണ് ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വച്ച് പുലർത്തുന്നത്.