പൊളിച്ചടുക്കി ക്രിസ്റ്റ്യാനോയും എംബപ്പേയും,യോഗ്യത നേടി പോർച്ചുഗല്ലും ഫ്രാൻസും.

ഇന്നലെ യൂറോ യോഗ്യത റൗണ്ടിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിട്ടുണ്ട്. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് സ്ലോവാക്യയെ പോർച്ചുഗൽ പരാജയപ്പെടുത്തിയിട്ടുള്ളത്. രണ്ട് ഗോളുകൾ നേടിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് മത്സരത്തിൽ തിളങ്ങിയിട്ടുള്ളത്.

ഗോൺസാലോ റാമോസിലൂടെയാണ് പോർച്ചുഗൽ ആദ്യം ലീഡ് നേടിയത്.തൊട്ടു പിന്നാലെ റൊണാൾഡോ പെനാൽറ്റിയിലൂടെ ലീഡ് വർദ്ധിപ്പിച്ചു. തുടർന്ന് അവർ ഒരു ഗോൾ മടക്കിയെങ്കിലും അധികം വൈകാതെ തന്നെ ബ്രൂണോയുടെ അസിസ്റ്റിൽ നിന്ന് റൊണാൾഡോ ഗോൾ കണ്ടെത്തി.ഇതോടെ പോർച്ചുഗൽ വിജയം ഉറപ്പിക്കുകയായിരുന്നു. ഏഴിൽ 7 മത്സരങ്ങളും വിജയിച്ച പോർച്ചുഗൽ അടുത്തവർഷം നടക്കുന്ന യൂറോ കപ്പിന് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ വിജയിക്കാൻ ഫ്രാൻസിന് കഴിഞ്ഞു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെതർലാൻസിനെ ഫ്രാൻസ് പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകൾ നേടിയ കിലിയൻ എംബപ്പേയാണ് ഫ്രാൻസിനെ വേണ്ടി തിളങ്ങിയത്.നെതർലാന്റ്സിന്റെ ഗോൾ ഹാർട്ട്മാന്റെ വകയായിരുന്നു.ഇതോടെ ആറു മത്സരങ്ങളിൽ ആറും വിജയിച്ച ഫ്രാൻസ് അടുത്ത യൂറോ കപ്പിന് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *