പെറുവിൽ മെസ്സി മാനിയ, കർഫ്യൂ നിലനിൽക്കുമ്പോഴും തടിച്ചുകൂടിയത് നിരവധി ആരാധകർ!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നാളെ നടക്കുന്ന നാലാം മത്സരത്തിൽ കരുത്തരായ അർജന്റീന കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പെറുവാണ് അർജന്റീനയുടെ എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം നടക്കുക.പെറുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് അർജന്റീന ഈ മത്സരം കളിക്കുക.
ഈ മത്സരത്തിനു വേണ്ടി കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ലയണൽ മെസ്സിയും അർജന്റീന താരങ്ങളും പെറുവിന്റെ തലസ്ഥാനമായ ലിമയിൽ എത്തിയിരുന്നത്. നിലവിൽ പെറുവിൽ പലയിടങ്ങളിലും കർഫ്യൂ നിലനിൽക്കുന്നുണ്ട്. അതായത് മനുഷ്യ കടത്തും മറ്റുള്ള കുറ്റകൃത്യങ്ങളും സമീപകാലത്ത് പെറുവിൽ വളരെയധികം വർദ്ധിച്ചിട്ടുണ്ട്.അത് തടയാൻ വേണ്ടി പലപ്പോഴും ഗവൺമെന്റ് നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ട്.ഈ നിയന്ത്രണങ്ങൾക്കിടയിലും നിരവധി ആരാധകരായിരുന്നു ലയണൽ മെസ്സിയെയും അർജന്റീന താരങ്ങളെയും സ്വീകരിക്കാൻ വേണ്ടി ലിമയിൽ തടിച്ചു കൂടിയിരുന്നത്.
الجماهير يغنون للأسطورة ميسي بعد تحيته لهم 😰🩵
— Messi Xtra (@M30Xtra) October 17, 2023
pic.twitter.com/oPLTOM5nqM
മെസ്സി എത്തുന്നതിന് മണിക്കൂറുകൾക്കു മുൻപ് തന്നെ ആരാധകർ സ്വീകരിക്കാൻ വേണ്ടി അവിടെ എത്തിയിരുന്നു. വലിയ വരവേൽപ്പായിരുന്നു മെസ്സിക്ക് അവിടെ ലഭിച്ചിരുന്നത്. മാത്രമല്ല ലയണൽ മെസ്സി താമസിക്കുന്ന ഹോട്ടലിന്റെ മുന്നിലും നിരവധി ആരാധകർ തടിച്ചു കൂടിയിരുന്നു. അവരെ അഭിവാദ്യം ചെയ്യാൻ വേണ്ടി മെസ്സി ബാൽക്കണിയിലേക്ക് വരികയും ചെയ്തിരുന്നു. മറ്റൊരു അർജന്റൈൻ സൂപ്പർതാരമായ ലിയാൻഡ്രോ പരേഡസും മെസ്സിക്കൊപ്പം ഉണ്ടായിരുന്നു. ഏതായാലും മെസ്സി മാനിയ ഇപ്പോൾ പെറുവിൽ അലയടിക്കുകയാണ്.
الملك ميسي يلوّح بيده للشعب 🤴🏻👋🏼 pic.twitter.com/ExpPO9hy1J
— Messi Xtra (@M30Xtra) October 17, 2023
നാളത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ മെസ്സി ഉണ്ടാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും വന്നിട്ടില്ല. നാളത്തെ മത്സരത്തിന് തൊട്ടു മുന്നേയാണ് തീരുമാനിക്കുക എന്നാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്. മെസ്സിയുടെ പ്രകടനം കാണാൻ വേണ്ടിയാണ് ആരാധകർ എല്ലാവരും ആകാംക്ഷയോടെ കൂടി കാത്തിരിക്കുന്നത്. നാളെ അദ്ദേഹം സ്റ്റാർട്ട് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.