പെറുവിനെ തകർത്തു, വിജയവഴിയിലേക്ക് തിരിച്ചെത്തി അർജന്റീന !
കഴിഞ്ഞ മത്സരത്തിൽ പരാഗ്വയോടേറ്റ സമനിലയുടെ ക്ഷീണം അർജന്റൈൻ താരനിര പെറുവിനോട് തീർത്തു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പെറുവിനെ അർജന്റീന തകർത്തു വിട്ടത്. പെറുവിന്റെ മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ അർജന്റീനക്ക് വേണ്ടി നിക്കോളാസ് ഗോൺസാലസും ലൗറ്ററോ മാർട്ടിനസുമാണ് ഗോളുകൾ നേടിയത്.ആദ്യ പകുതിയിലാണ് ഈ ഗോളുകൾ പിറന്നത്. മത്സരത്തിലെ പന്തടക്കത്തിൽ അർജന്റീനക്കൊപ്പം പിടിച്ചു നിൽക്കാൻ പെറുവിന് കഴിഞ്ഞുവെങ്കിലും കിട്ടിയ അവസരങ്ങൾ അർജന്റീന മുതലെടുക്കുകയായിരുന്നു. ഇതോടെ നാല് മത്സരങ്ങളിൽ മൂന്നെണ്ണത്തിലും വിജയിക്കാൻ മെസ്സിപ്പടക്ക് കഴിഞ്ഞു. പത്ത് പോയിന്റോടെ ടേബിളിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന. അതേസമയം മൂന്നാം തോൽവിയാണ് പെറു വഴങ്ങിയത്. കേവലം ഒരു പോയിന്റ് മാത്രമുള്ള പെറു ഒമ്പതാം സ്ഥാനത്താണ്. ഇനി ഉറുഗ്വ, ബ്രസീൽ എന്നിവർക്കെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരങ്ങൾ.
🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) November 18, 2020
⚽ @Argentina 🇦🇷 2 (Nicolás González y Lautaro Martínez) 🆚 #Perú 🇵🇪 0
👉 ¡Final del partido en Lima! #VamosArgentina 👏 pic.twitter.com/bJyHikLck2
ലുകാസ് ഒകമ്പസിന് പകരം നിക്കോളാസ് ഗോൺസാലസായിരുന്നു ആദ്യ ഇലവനിൽ ഇടം പിടിച്ചത്. പരിശീലകന്റെ പ്രതീക്ഷകൾ ഗോൺസാലസ് തെറ്റിച്ചില്ല. മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ തന്നെ ഗോൺസാലസ് സ്കോർബോർഡിൽ ഇടം നേടി. ലോസെൽസോയുടെ പാസ് സ്വീകരിച്ച താരം ഒരു ഷോട്ടിലൂടെ വലകുലുക്കുകയായിരുന്നു. 28-ആം മിനിറ്റിൽ ലൗറ്ററോ മാർട്ടിനെസും ഗോൾ കണ്ടെത്തി. ലിയാൻഡ്രോ പരേഡസ് നീട്ടിനൽകിയ ബോൾ പിടിച്ചെടുത്ത ലൗറ്ററോ മനോഹരമായി ഫിനിഷ് ചെയ്യുകയായിരുന്നു. ഈ രണ്ട് ഗോളിന്റെ ലീഡിലാണ് അർജന്റീന കളം വിട്ടത്. എന്നാൽ രണ്ടാം പകുതിയിൽ പലപ്പോഴും അലസമായ അർജന്റീനയെയാണ് കണ്ടത്. പ്രതിരോധത്തിൽ ശ്രദ്ധയൂന്നി കളിച്ചത് കൊണ്ട് ഈ രണ്ട് ഗോളിന്റെ ലീഡ് നിലനിർത്തി അർജന്റീന വിജയം കൊയ്യുകയായിരുന്നു.
🏆 #Eliminatorias
— Selección Argentina 🇦🇷 (@Argentina) November 18, 2020
⏱ 20' ST
⚽ @Argentina 🇦🇷 2 (Nicolás González y Lautaro Martínez) 🆚 #Perú 🇵🇪 0 pic.twitter.com/F4yW1jtzWz