പെനാൽറ്റിയുടെ കാര്യത്തിൽ മെസ്സിയോട് ബെറ്റ് വെച്ചു, തോറ്റതും താനെന്ന് ഷെസ്‌നി!
ഇന്നലെ വേൾഡ് കപ്പിൽ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു.എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്റീന പോളണ്ടിനെ പരാജയപ്പെടുത്തിയിട്ടുള്ളത്.മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അർജന്റീനക്ക് വേണ്ടി മാക്ക് ആല്ലിസ്റ്റർ,ഹൂലിയൻ ആൽവരസ് എന്നിവരാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ അർജന്റീനക്ക് ഒരു പെനാൽറ്റി ലഭിച്ചിരുന്നു. ലയണൽ മെസ്സിയെ പോളണ്ട് ഗോൾകീപ്പറായ ഫൗൾ ചെയ്തതിനെത്തുടർന്നായിരുന്നു VAR ചെക്ക് ചെയ്തുകൊണ്ട് റഫറി പെനാൽറ്റി നൽകിയത്. എന്നാൽ ആ പെനാൽറ്റിയുടെ കാര്യത്തിൽ ഇപ്പോഴും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ഏതായാലും മെസ്സിയുടെ പെനാൽറ്റി ഷെസ്‌നി തടഞ്ഞിടുകയും ചെയ്തിരുന്നു.
ഈ പെനാൽറ്റി റഫറി വിധിക്കുന്നതിനു മുന്നേ നടന്ന സംഭവവികാസങ്ങൾ ഇപ്പോൾ ഷെസ്‌നി വിവരിച്ചിട്ടുണ്ട്. അതായത് റഫറി അത് പെനാൽറ്റി നൽകില്ല എന്നുള്ള കാര്യത്തിൽ ഞാൻ മെസ്സിയോട് 100 യൂറോക്ക് ബെറ്റ് വെച്ചിരുന്നുവെന്നും എന്നാൽ റഫറി പെനാൽറ്റി നൽകിയതോടെ താനാണ് തോറ്റത് എന്നുമാണ് ഷെസ്‌നി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Poland goalkeeper Wojciech Szczesny bet Lionel Messi that the referee would not give the penalty: "We spoke before the penalty, I told him I can bet him €100 that he wasn't gonna give it. So I've lost the bet against Messi." Via @tv2sport. pic.twitter.com/6CfawwJqi3
— Roy Nemer (@RoyNemer) December 1, 2022
” പെനാൽറ്റിക്ക് മുമ്പ് ഞാനും മെസ്സിയും തമ്മിൽ സംസാരിച്ചിരുന്നു. റഫറി പെനാൽറ്റി നൽകില്ല എന്നുള്ള കാര്യത്തിൽ ഞാൻ മെസ്സിയുമായി 100 യൂറോക്ക് ബെറ്റ് വെച്ചിരുന്നു.പക്ഷേ റഫറി ഈ പെനാൽറ്റി നൽകിയതോടെ ആ ബെറ്റിൽ ഞാൻ മെസ്സിയോട് പരാജയപ്പെട്ടു. ഇതൊക്കെ വേൾഡ് കപ്പിൽ അനുവദനീയമാണോ എന്നുള്ള കാര്യം എനിക്കറിയില്ല. ഒരുപക്ഷേ എനിക്ക് ബാൻ ലഭിച്ചേക്കാം.ഞാനത് കാര്യമാക്കുന്നില്ല. പക്ഷേ ഞാൻ മെസ്സിക്ക് പണം നൽകാൻ ഒന്നും പോകുന്നില്ല. കാരണം ഒരു 100 യൂറോ അദ്ദേഹം പരിഗണിക്കുന്ന കാര്യമാണ് എന്ന് എനിക്ക് തോന്നുന്നില്ല ” ഇതാണ് പോളണ്ട് ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ഏതായാലും റഫറി ആ പെനാൽറ്റി അനുവദിച്ചു നൽകിയത് വലിയ വിവാദമായിട്ടുണ്ട്. കാരണം മെസ്സി ഹെഡ് ചെയ്തതിനുശേഷമാണ് ഷെസ്‌നിയുടെ കൈ മെസ്സിയിൽ പതിക്കുന്നത്.