പെനാൽറ്റിയിൽ ജയിക്കുമെന്ന് പറഞ്ഞിട്ടിപ്പോ എന്തായി? ആദ്യം വായടക്കാൻ പഠിക്കൂ : വാൻ ഗാലിനെതിരെ എമി മാർട്ടിനസ്‌!

ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിന് പറഞ്ഞുവിടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം കരസ്ഥമാക്കിയത്. ലയണൽ മെസ്സിയുടെയും എമിലിയാനോ മാർട്ടിനസിന്റെയും മികവിലാണ് അർജന്റീന ഈയൊരു വിജയം സ്വന്തമാക്കിയിട്ടുള്ളത്.

മത്സരത്തിനു മുന്നേ അർജന്റീനയെ വെല്ലുവിളിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകളായിരുന്നു ഹോളണ്ടിന്റെ പരിശീലകനായ വാൻ ഗാൽ നടത്തിയിരുന്നത്. എന്നാൽ മത്സരശേഷം അർജന്റീനയുടെ ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസ്‌ വാൻ ഗാലിന് തക്കതായ മറുപടികൾ നൽകിയിട്ടുണ്ട്. ആദ്യം വായടക്കാൻ പഠിക്കൂ എന്നാണ് അർജന്റീനയുടെ ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.എമിയുടെ വാക്കുകൾ ഇങ്ങനെയാണ്.

” വാൻ ഗാൽ പറയുന്ന ചില കാര്യങ്ങൾ ഞാൻ കേട്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിന് മുൻതൂക്കം ഉണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അതായത് പെനാൽറ്റിയിലേക്ക് കാര്യങ്ങൾ എത്തിയാൽ ഹോളണ്ട് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നിട്ട് ഇപ്പോൾ എന്തായി ? അദ്ദേഹം ആദ്യം ചെയ്യേണ്ടത് അദ്ദേഹത്തിന്റെ വായ അടക്കുകയാണ് ” ഇതാണ് അർജന്റീനയുടെ ഗോൾകീപ്പർ ആഞ്ഞടിച്ചിട്ടുള്ളത്.

ഏതായാലും മത്സരം പലപ്പോഴും ഫിസിക്കലായ രൂപത്തിലേക്ക് മാറുന്നത് നമ്മൾ കണ്ടിരുന്നു. നിരവധി യെല്ലോ കാർഡുകളാണ് ലാഹോസ്‌ മത്സരത്തിൽ പുറത്തെടുത്തിരുന്നത്.ഹോളണ്ടിന്റെ വെല്ലുവിളി അതിജീവിച്ച അർജന്റീനക്ക് മുന്നിൽ ഇനി എതിരാളികളായി കൊണ്ടെത്തിയിരിക്കുന്നത് ക്രൊയേഷ്യയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!