പുതിയ ഓഫീസ്,അർജന്റീന ഫുട്ബോൾ അസോസിയേഷൻ മിയാമിയിലേക്ക്!

സൂപ്പർ താരം ലയണൽ മെസ്സി നിലവിൽ ഇന്റർ മിയാമിയുടെ താരമാണ്.ഇനി അമേരിക്കൻ ലീഗിലാണ് നമുക്ക് മെസ്സിയെ കാണാൻ കഴിയുക. നേരത്തെ തന്നെ മെസ്സി മിയാമിയിൽ വീടും വസ്തുവകകളും വാങ്ങിച്ചിരുന്നു. കൂടുതൽ സ്വസ്ഥമായ ഒരു ജീവിതമാണ് ലയണൽ മെസ്സി മിയാമി നഗരത്തിൽ പ്രതീക്ഷിക്കുന്നത്.

ഇതിനിടെ മറ്റൊരു പ്രധാനപ്പെട്ട വാർത്ത ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.അതായത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഒരു ഓഫീസ് കൂടി നിലവിൽ തുറക്കാനുള്ള ഒരുക്കത്തിലാണ്. അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് AFA യുടെ ഹെഡ് ക്വാർട്ടേഴ്സ് ഉള്ളത്. ഇതിന് പുറമേയാണ് മിയാമിയിൽ ഒരു ഓഫീസ് AFA തുറക്കുന്നത്.3 മാസത്തിനുള്ളിൽ ഇതിന്റെ പ്രവർത്തനം ആരംഭിക്കാനാവും എന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

നിലവിലെ കോപ്പ അമേരിക്ക ജേതാക്കളും വേൾഡ് കപ്പ് ജേതാക്കളും അർജന്റീനയാണ്.അത് നിലനിർത്തുക എന്നുള്ളത് തന്നെയാണ് അവരുടെ ഇപ്പോഴത്തെ ലക്ഷ്യം.അടുത്ത വർഷത്തെ കോപ്പ അമേരിക്കയും 2026 ലെ വേൾഡ് കപ്പും അമേരിക്കയിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി കൊണ്ടാണ് ഇപ്പോൾ അമേരിക്കയിൽ ഒരു ഓഫീസ് തുറക്കാൻ അർജന്റീന തീരുമാനിച്ചിട്ടുള്ളത്.വൈൻ വുഡ് മുനിസിപ്പാലിറ്റിയിൽ 1500 സ്ക്വയർ മീറ്റർ വിസ്തീർണത്തിലായിരിക്കും ഈ ഒരു ഓഫീസ് പ്രവർത്തിക്കുക.

വിശ്രമസ്ഥലങ്ങൾ, റിസപ്ഷൻ,കോ വർക്കിങ് സ്പേസ്,5 ഓഫീസുകൾ,രണ്ട് മീറ്റിംഗ് റൂമുകൾ, കോൺഫറൻസ് റൂം,സ്ട്രീമിങ് സ്റ്റുഡിയോ എന്നിവയായിരിക്കും ഈ ഓഫീസിൽ ഉണ്ടാവുക. ഏതായാലും കോപ്പ അമേരിക്കയും വേൾഡ് കപ്പുമൊക്കെ നേടാൻ അർജന്റീന ഇപ്പോൾതന്നെ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്നതിന്റെ തെളിവുകളാണ് ഇതൊക്കെ.

Leave a Reply

Your email address will not be published. Required fields are marked *