പിഎസ്ജിയിലെ മെസ്സിയല്ല അർജന്റീനയിലെ മെസ്സി: ലോതർ മത്തേയൂസ്.
ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയുടെ പ്രതീക്ഷകൾ ഏറ്റവും കൂടുതലുള്ളത് നായകൻ ലയണൽ മെസ്സിയുടെ ചുമലിലാണ്. ഈ സീസണിൽ ഇതുവരെ ക്ലബ്ബിനും രാജ്യത്തിനും വേണ്ടി കളിച്ച എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ശാരീരികമായി താൻ നല്ല രൂപത്തിലാണ് ഉള്ളത് എന്നുള്ള കാര്യം ലയണൽ മെസ്സി തന്നെ തുറന്നുപറയുകയും ചെയ്തിരുന്നു.
ലയണൽ മെസ്സിയെ കുറിച്ച് ജർമ്മൻ ഇതിഹാസമായ ലോതർ മത്തേയൂസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് പിഎസ്ജിയിലെ മെസ്സിയല്ല അർജന്റീനയിലെ മെസ്സി എന്നാണ് മത്തേയൂസ് പറഞ്ഞിട്ടുള്ളത്.അർജന്റീനയിൽ മെസ്സി കൂടുതൽ ലീഡറാണെന്നും മത്തേയൂസ് കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Matthaus, #Messi y el récord que puede romper en #Qatar2022: "Me encantaría que fuera él"
— TyC Sports (@TyCSports) November 21, 2022
🗣 La leyenda de Alemania se expresó sobre el capitán de la #SelecciónArgentina en este Mundial y le deseó que juegue los siete partidos. Ojalá. 👇https://t.co/CzKrovIGLl
” മെസ്സി ഇപ്പോൾ മികച്ച രൂപത്തിലാണ് ഉള്ളത്.എനിക്ക് അത് കാണാൻ കഴിയുന്നുണ്ട്. പിഎസ്ജിയിലെ പോലെയല്ല കാര്യങ്ങൾ,അർജന്റീനയിൽ മെസ്സി കൂടുതൽ മികവ് കാണിക്കുന്നു.അർജന്റീനക്ക് വേണ്ടി കളിക്കുമ്പോൾ അദ്ദേഹം കളിക്കളത്തിൽ കൂടുതൽ നായകനായി മാറുന്നു.അതുകൊണ്ടാണ് ഖത്തർ വേൾഡ് കപ്പിലെ കിരീട ഫേവറേറ്റ്കളായി കൊണ്ട് അർജന്റീന മാറുന്നത് ” ഇതാണ് മത്തേയൂസ് പറഞ്ഞിട്ടുള്ളത്.
ഈ സീസണിൽ മെസ്സി ആകെ 32 ഗോളുകളിൽ ഇതുവരെ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ആ മാസ്മരിക പ്രകടനം അദ്ദേഹം ഇനിയും തുടരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.