പിഎസ്ജിയിലെ മെസ്സിയല്ല അർജന്റീനയിലെ മെസ്സി,അടിവരയിട്ട പ്രകടനം ഇങ്ങനെ!
ഈ കഴിഞ്ഞ സീസണിൽ ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിലേക്ക് എത്തിയ സൂപ്പർ താരം ലയണൽ മെസ്സിയെ സംബന്ധിച്ചെടുത്തോളം ഒരു ബുദ്ധിമുട്ടേറിയ സമയമായിരുന്നു പിന്നീടുണ്ടായത്. പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ മെസ്സിക്ക് പിഎസ്ജിയിൽ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സ്വന്തം ആരാധകരിൽ നിന്ന് പോലും മെസ്സിക്ക് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.
മാത്രമല്ല ഫൈനലിസിമ മത്സരത്തിന് അർജന്റീന ഒരുങ്ങുമ്പോൾ ആരാധകരിൽ ഒരു ആശങ്ക കൂടിയുണ്ടായിരുന്നു.അതായത് പിഎസ്ജിയിലെ പ്രശ്നങ്ങളും ഫോമില്ലായ്മയും മെസ്സിയെ അർജന്റീനയിലും ബാധിക്കുമോ എന്നുള്ളതായിരുന്നു ആരാധകരുടെ പ്രധാന പേടി. എന്നാൽ പിഎസ്ജിയിലെ മെസ്സി വേറെ, അർജന്റീനയിലെ മെസ്സി വേറെ എന്നുള്ളത് ഒരിക്കൽ കൂടി താരം തെളിയിച്ചിട്ടുണ്ട്. അത്തരത്തിൽ അടിവരയിട്ട ഒരു പ്രകടനമാണ് ഇന്നലത്തെ ഫൈനലിസിമ മത്സരത്തിൽ മെസ്സി പുറത്തെടുത്തത്.
Lionel Messi named Finalissima Player of the Match. https://t.co/tyW2CupHXd
— Mundo Albiceleste 🇦🇷 (@MundoAlbicelest) June 1, 2022
ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും കളം നിറഞ്ഞ് കളിച്ചത് മെസ്സി തന്നെയായിരുന്നു.രണ്ട് മികച്ച അസിസ്റ്റുകളാണ് മെസ്സി നൽകിയത്. അതുകൊണ്ടുതന്നെയാണ് മെസ്സിക്ക് യുവേഫയുടെ പ്ലയെർ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത്. മാത്രമല്ല മത്സരം തുടക്കം മുതൽ ഒടുക്കം വരെ നിയന്ത്രിച്ചത് മെസ്സിയായിരുന്നു എന്നുള്ള പ്രശംസയും യുവേഫയുടെ പാനൽ നടത്തിയിട്ടുണ്ട്.
ഏതായാലും മെസ്സിയുടെ ഇന്നലത്തെ ഇറ്റലിക്കെതിരെയുള്ള പ്രകടനം ഇങ്ങനെയാണ്.
1st in assists (2)
1st in dribbles completed (4)
1st in chances created (4)
1st in fouls received (5)
1st in duels won (10)
1st in passes in the opposing half (46)
2nd in passes completed (58)
അർജന്റീനയുടെ ദേശീയ ടീമിൽ മെസ്സി നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. ഇതോടുകൂടി 40 കിരീടങ്ങൾ തന്റെ കരിയറിൽ പൂർത്തിയാക്കാനും മെസ്സിക്ക് സാധിച്ചിട്ടുണ്ട്.