പാവം പാവം വെഗോസ്റ്റ്,മെസ്സിയിൽ നിന്നും ചീത്തവിളി കേൾക്കേണ്ടിവന്ന സാഹചര്യം വിശദീകരിച്ച് താരം!
ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ മറികടന്നുകൊണ്ട് സെമിയിലേക്ക് പ്രവേശിക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം കരസ്ഥമാക്കിയിട്ടുള്ളത്. ഈയൊരു മത്സരത്തിൽ പലപ്പോഴും ലയണൽ മെസ്സിയെ വളരെയധികം അഗ്രസീവ് ആയി കൊണ്ടായിരുന്നു കാണപ്പെട്ടിരുന്നത്.
മത്സരശേഷം ഹോളണ്ട് സൂപ്പർതാരമായ വെഗോസ്റ്റിനോട് ലയണൽ മെസ്സി കയർക്കുകയും ചെയ്തിരുന്നു. എന്താണ് വിഡ്ഢി ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നത്,എങ്ങോട്ടെങ്കിലും പോകൂ എന്നായിരുന്നു വെഗോസ്റ്റിനോട് ലയണൽ മെസ്സി ദേഷ്യത്തോടെ കൂടി പറഞ്ഞിരുന്നത്. എന്നാൽ ഇതിന് പിന്നിലെ സാഹചര്യം ഇപ്പോൾ ഹോളണ്ട് താരം വിശദീകരിച്ചിട്ടുണ്ട്.
അതായത് ലയണൽ മെസ്സിക്ക് ഷേക്ക് ഹാൻഡ് നൽകാനാണ് താൻ പോയതെന്നും എന്നാൽ മെസ്സി തന്നെ വളരെയധികം നിരാശപ്പെടുത്തി എന്നുമാണ് വെഗോസ്റ്റ് പറഞ്ഞിട്ടുള്ളത്. ഹോളണ്ടിന്റെ രണ്ട് ഗോളുകൾ നേടിയ വെഗോസ്റ്റിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi: "Neye bakıyorsun? Önüne bak aptal."
— Penaltı Sports (@penaltisport) December 9, 2022
pic.twitter.com/fdALpabH3q
” മത്സരശേഷം ലയണൽ മെസ്സിക്ക് ഷേക്ക് ഹാൻഡ് നൽകാൻ വേണ്ടിയാണ് ഞാൻ അവിടെ പോയത്.ഒരു ഫുട്ബോൾ താരം എന്ന നിലയിൽ എനിക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്. പക്ഷേ അദ്ദേഹം എന്റെ കൈ തട്ടി മാറ്റുകയായിരുന്നു, എന്നോട് സംസാരിക്കാൻ മെസ്സി തയ്യാറായില്ല.എന്റെ സ്പാനിഷ് അത്ര നല്ലതൊന്നുമല്ല. പക്ഷേ അപമര്യാദയായി കൊണ്ടാണ് എന്നോട് മെസ്സി സംസാരിച്ചത്.തീർച്ചയായും അത് വളരെയധികം നിരാശാജനകമായിരുന്നു ” ഇതാണ് വെഗോസ്റ്റ് പറഞ്ഞിട്ടുള്ളത്.
ഏതായാലും ലയണൽ മെസ്സിയിൽ നിന്നും പൊതുവേ കാണാത്ത രൂപത്തിലുള്ള ചില പ്രവർത്തികളായിരുന്നു കഴിഞ്ഞ മത്സരത്തിൽ ഉണ്ടായിരുന്നത്. മത്സരത്തിനു മുന്നേ ഹോളണ്ട് പരിശീലകനും താരങ്ങളും ഒക്കെ പ്രകോപിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതാണ് ഇതിനൊക്കെ കാരണം.