പഴയതൊന്നും ഓർമിക്കേണ്ട കാര്യമില്ല,ഇത് മറ്റൊരു മത്സരം:മാരക്കാനയെ കുറിച്ച് സ്കലോണി!
2021ലെ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ അർജന്റീനയും ബ്രസീലും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ബ്രസീലിനെ ഡി മരിയയുടെ ഗോളിൽ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടി.മാരക്കാനയിൽ വെച്ചു കൊണ്ടായിരുന്നു അർജന്റീന കിരീടം ഉയർത്തിയിരുന്നത്. ദീർഘകാലത്തെ കിരീട വരൾച്ചക്ക് വിരാമം കുറിക്കാൻ അർജന്റീനക്ക് മാരക്കാനയിൽ സാധിക്കുകയായിരുന്നു.
അതിനുശേഷം ഇപ്പോൾ ഒരിക്കൽ കൂടി അർജന്റീന മാരക്കാനയിൽ ബ്രസീലിനെതിരെ ഇറങ്ങുകയാണ്. നാളെ പുലർച്ചെ ഇന്ത്യൻ സമയം ആറുമണിക്കാണ് ഈ മത്സരം നടക്കുക. എന്നാൽ കഴിഞ്ഞ കോപ്പ അമേരിക്ക നേട്ടത്തെ ഇതിലേക്ക് കൊണ്ടുവരേണ്ട കാര്യമില്ലെന്ന് സ്കലോണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മറ്റൊരു പ്രത്യേകതയുള്ള മത്സരമാണെന്നും സ്കലോണി കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
📍 Brazil 🇧🇷 pic.twitter.com/ElAVSbrYPz
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 21, 2023
” പ്രസന്റിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന ഒരു ടീമാണ് ഞങ്ങൾ.ഇതൊരു ക്ലാസിക് പോരാട്ടമാണ്. മറുഭാഗത്ത് ബ്രസീലാണ് വരുന്നത്. എല്ലാവിധ പ്രത്യേകതകളും നിറഞ്ഞ ഒരു മത്സരം. ഇത് മറ്റൊരു മത്സരമാണ്. അതുകൊണ്ടുതന്നെ പഴയ കാര്യങ്ങൾ ഇവിടെ ഓർമ്മിക്കേണ്ട കാര്യമില്ല.മാത്രമല്ല അത് സംഭവിച്ചിട്ട് ഇപ്പോൾ ഒരുപാട് കാലമായി. ഏകദേശം രണ്ടര വർഷത്തോളമായി നമ്മൾ കോപ്പ അമേരിക്ക നേടിയിട്ട് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ബ്രസീൽ വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അവസാനത്തെ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ട അവർ അതിന് തൊട്ടു മുന്നേ നടന്ന മത്സരത്തിൽ സമനിലയാണ് വഴങ്ങിയിട്ടുള്ളത്. എന്നാൽ അർജന്റീന കഴിഞ്ഞ മത്സരത്തിൽ ഉറുഗ്വയോട് പരാജയപ്പെട്ടിരുന്നു.രണ്ട് ടീമുകളും ഒരു തിരിച്ചുവരവാണ് ലക്ഷ്യം വെക്കുന്നത്