പരിക്ക്, അർജന്റൈൻ താരത്തിന് കോപ്പ നഷ്ടമാവും!
അർജന്റീനയുടെ മധ്യനിര താരമായ എക്‌സിക്കിയേൽ പലാസിയോസിന് ഈ വരുന്ന കോപ്പ അമേരിക്ക നഷ്ടമാവും.പരിക്ക് മൂലമാണ് താരത്തിന് ഈ കോപ്പ നഷ്ടമാവുക.താരത്തിന്റെ റൈറ്റ് അഡക്റ്ററിന് പരിക്കേറ്റതായി താരത്തിന്റെ ക്ലബായ ബയേർ ലെവർകൂസനാണ് സ്ഥിരീകരിച്ചത്.താരത്തിന് സർജറി ആവിശ്യമില്ലെന്നും എന്നാൽ എട്ട് ആഴ്ച്ചയോളം താരം പുറത്തിരിക്കേണ്ടി വരുമെന്നും ബയേർ വ്യക്തമാക്കുന്നുണ്ട്.ഇതോടെ ബാക്കി വരുന്ന സീസണും കോപ്പ അമേരിക്കയും നഷ്ടമാവുമെന്നുറപ്പാവുകയായിരുന്നു.
Exequiel Palacios injured, will miss Copa America for Argentina. https://t.co/CAcx2M7GkY
— Mundo Albiceleste 🇦🇷 (@MundoAlbicelest) May 14, 2021
ഇത് ബയേറിന്റെ രണ്ടാമത്തെ അർജന്റൈൻ താരത്തിനാണ് പരിക്കേൽക്കുന്നതും കോപ്പ നഷ്ടമാവുന്നതും.മുമ്പ് ലുകാസ് അലാരിയോക്കും പരിക്ക് കാരണം കോപ്പ നഷ്ടമാവുമെന്ന് സ്ഥിരീകരിച്ചിരുന്നു. കോപ്പക്ക് വേണ്ടിയുള്ള 23 അംഗ ടീമിൽ സ്ഥാനം ഉറപ്പിച്ചിരുന്നവരായിരുന്നു അലാരിയോയും പലാസിയോസും.ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ചിലിയെയും കൊളംബിയയെയുമാണ് അർജന്റീന നേരിടുന്നത്.ഇത്തവണയെങ്കിലും തങ്ങളുടെ കിരീടവരൾച്ചക്ക് അറുതി വരുത്താനുള്ള ഒരുക്കത്തിലാണ് അർജന്റീന.
Argentina coach Lionel Scaloni: "The last World Cup we won was 1986, the last Copa America in 1993. That's a lot of years without a trophy."
— Roy Nemer (@RoyNemer) May 12, 2021
Scaloni talks about the upcoming Copa America, experience with Sampaoli at Sevilla and much more. https://t.co/ZerO9CsqJk