പരിക്കേറ്റ താരം തിരിച്ചെത്തി, നിലവിലെ ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കയുടെ ഫൈനലിൽ അർജന്റീനയെ നേരിടാനുള്ള ഒരുക്കത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ബ്രസീൽ. ഞായറാഴ്ച്ച പുലർച്ചെ ഇന്ത്യൻ സമയം 5:30-നാണ് ഈ മത്സരം അരങ്ങേറുക. ഇതിന് മുന്നോടിയായുള്ള ആദ്യത്തെ പരിശീലന സെഷൻ ബ്രസീലിയൻ ടീം പൂർത്തിയാക്കി കഴിഞ്ഞു. ടീമിന് ആശ്വാസം പകരുന്ന കാര്യമെന്തെന്നാൽ പ്രതിരോധനിര താരമായ അലക്സ് സാൻഡ്രോ തിരിച്ചെത്തിയിട്ടുണ്ട്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം പരിക്കിന്റെ പിടിയിലായിരുന്നു.കഴിഞ്ഞ രണ്ട് മത്സരങ്ങളും താരത്തിന് നഷ്ടമായിരുന്നു. ടീം അംഗങ്ങളോടൊത്തുള്ള പരിശീലനം അലക്സ് സാൻഡ്രോ ആരംഭിച്ചിട്ടില്ല. തനിച്ചാണ് താരം പരിശീലനം നടത്തിയത്. സാൻഡ്രോ ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിലാണ്. എന്നിരുന്നാലും താരത്തിന്റെ പുരോഗതി അനുസരിച്ചായിരിക്കും ടിറ്റെ തീരുമാനമെടുക്കുക.
Alex Sandro reaparece em campo, e seleção brasileira faz primeiro treino para final da Copa Américahttps://t.co/F1L4IFT1RB
— ge (@geglobo) July 7, 2021
സാധാരണ രീതിയിൽ ഉള്ള ഫീൽഡ് ആക്ടിവിറ്റികൾ തന്നെയാണ് ബ്രസീൽ ടീം പൂർത്തിയാക്കിയത്. കൂടാതെ പെനാൽറ്റി എടുക്കുന്നതിനുള്ള പ്രത്യേക പരിശീലനവും ബ്രസീൽ നടത്തിയിട്ടുണ്ട്. ഏതായാലും ഇന്നലത്തെ പരിശീലനത്തിന് ശേഷമുള്ള നിലവിലെ സാധ്യത ഇലവൻ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ പുറത്ത് വിട്ടിട്ടുണ്ട്. ഇത് പ്രകാരം ടീമിൽ മാറ്റങ്ങൾ ഒന്നുമില്ല. അലക്സ് സാൻഡ്രോ പരിക്കിൽ നിന്നും മുക്തനാവുകയാണെങ്കിൽ അദ്ദേഹം തിരിച്ചെത്തിയേക്കും. അല്ലാത്ത പക്ഷം കഴിഞ്ഞ പെറുവിനെതിരെയുള്ള മത്സരത്തിലെ ഇലവൻ തന്നെ അണിനിരക്കുമെന്നാണ് ഗ്ലോബോ ചൂണ്ടികാണിക്കുന്നത്. സാധ്യത ഇലവൻ ഇങ്ങനെയാണ്..
Ederson, Danilo, Marquinhos, Thiago Silva and Renan Lodi (Alex Sandro); Casemiro, Fred and Lucas Paquetá; Éverton , Neymar and Richarlison .