പത്താം നമ്പർ ജേഴ്സിയെ മിസ്സ് ചെയ്തു:ലിയോ മെസ്സിയുടെ വെളിപ്പെടുത്തൽ.

ദീർഘകാലം എഫ്സി ബാഴ്സലോണയിൽ തുടർന്നതിന് ശേഷം തീർത്തും അവിചാരിതമായി കൊണ്ടായിരുന്നു ലയണൽ മെസ്സിക്ക് ക്ലബ്ബിനോട് വിട പറയേണ്ടി വന്നത്. 2021ൽ ബാഴ്സലോണ വിട്ട മെസ്സി പിന്നീട് പിഎസ്ജിയിലേക്കാണ് ചേക്കേറിയത്.രണ്ടുവർഷക്കാലം അവിടെ തുടർന്നുവെങ്കിലും പ്രതീക്ഷിച്ച രൂപത്തിലുള്ള ഒരു പ്രകടനം പാരീസിൽ പുറത്തെടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ സമ്മറിൽ അദ്ദേഹം അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തുകയായിരുന്നു.

മെസ്സി പിഎസ്ജിയിലേക്ക് വരുന്ന സമയത്ത് മെസ്സിയുടെ സുഹൃത്തായ നെയ്മർ ജൂനിയറായിരുന്നു അവിടെ പത്താം നമ്പർ ജേഴ്സി ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ മെസ്സി മുപ്പതാം നമ്പർ ജേഴ്സി എടുക്കുകയായിരുന്നു. എന്നാൽ തന്റെ പത്താം നമ്പർ ജേഴ്സി മിസ്സ് ചെയ്തിരുന്നു എന്നുള്ള കാര്യം മെസ്സി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.സിദാനുമായുള്ള സംഭാഷണത്തിലാണ് മെസ്സി ഇക്കാര്യം വെളിപ്പെടുത്തിയത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മുൻപ് ഉപയോഗിച്ചിരുന്നത് തന്നെ ഉപയോഗിക്കുക എന്നതിന് വലിയ പ്രാധാന്യം ഒന്നുമില്ല.പക്ഷേ പത്താം നമ്പർ എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സ്പെഷ്യൽ ആയ ഒന്നാണ്.ഞാൻ പാരീസിൽ ആയിരുന്ന സമയത്ത് പത്താം നമ്പർ ജേഴ്സി ധരിച്ചിരുന്നില്ല. ബാഴ്സലോണയിലും അർജന്റീനയുടെ ദേശീയ ടീമിലും ഒരുപാട് കാലം പത്താം നമ്പർ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു ഞാൻ പാരീസിലേക്ക് എത്തിയിരുന്നത്.പത്താം നമ്പർ ഇല്ലാതിരിക്കുക എന്നത് വലിയ കാര്യമൊന്നുമല്ല.എന്നിരുന്നാലും ആ ജേഴ്സി ഞാൻ മിസ്സ് ചെയ്തിരുന്നു. കാരണം എന്റെ ജീവിതത്തിൽ ഭൂരിഭാഗം സമയത്തും ഞാൻ അണിഞ്ഞ ജേഴ്സി ആണത്.പക്ഷേ ഞാൻ അഡ്ജസ്റ്റ് ചെയ്തു. മുപ്പതാം നമ്പർ ജേഴ്സിയും എന്നെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷ്യലാണ്.എന്റെ ആദ്യത്തെ മത്സരം മുപ്പതാം നമ്പർ ജേഴ്സി അണിഞ്ഞു കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ ആ ജേഴ്സിയും സ്പെഷ്യലാണ് ” ഇതാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.

നിലവിൽ ഇന്റർ മയാമിയിൽ പത്താം നമ്പർ ജേഴ്സിയാണ് മെസ്സി ധരിക്കുന്നത്. അർജന്റീനയുടെ പത്താം നമ്പർ ജേഴ്‌സി ദീർഘകാലമായി മെസ്സിയുടെ കൈവശമാണ്. ഇനി അർജന്റീനക്കൊപ്പം രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് മെസ്സി കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *