പണി അറിയാവുന്നവരെ പിടിച്ച് റഫറി നിർത്തണം: പൊട്ടിത്തെറിച്ച് ലയണൽ മെസ്സി!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഹോളണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് സെമി ഫൈനലിലേക്ക് മുന്നേറാൻ അർജന്റീനക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് അർജന്റീന വിജയം കരസ്ഥമാക്കിയിട്ടുള്ളത്. നിശ്ചിത സമയത്ത് മത്സരം 2-2 ന്റെ സമനിലയിൽ അവസാനിച്ചതിനാൽ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു.എമി മാർട്ടിനസാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ രക്ഷക്കെത്തിയത്.
ഏതായാലും ഈ മത്സരത്തിൽ പലപ്പോഴും റഫറിയായ ലാഹോസ് നിരവധി യെല്ലോ കാർഡുകൾ നൽകിയിരുന്നു. ചില തെറ്റായ തീരുമാനങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തുണ്ടായിരുന്നു.ഇതിനെതിരെ മത്സരശേഷം സൂപ്പർതാരം ലയണൽ മെസ്സി വൻ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പണി അറിയാവുന്നവരെ പിടിച്ച് റഫറി നിർത്തണം എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Another World Cup MOTM award for Lionel Messi 🐐 pic.twitter.com/Npijv7VlWH
— ESPN FC (@ESPNFC) December 9, 2022
” എനിക്ക് ഒരുപാട് ദേഷ്യമുണ്ട്. ഈ രൂപത്തിൽ അല്ല ഇതൊന്നും അവസാനിക്കേണ്ടത്. യഥാർത്ഥത്തിൽ റഫറിയെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മത്സരത്തിനിടെ ഞങ്ങൾ നന്നായി പേടിച്ചിരുന്നു.ഇങ്ങനെയൊക്കെയാവുമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഫിഫ ഇതൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിലുള്ള ഒരു മത്സരത്തിൽ ഇങ്ങനെയുള്ള റഫറിമാരെ നിയോഗിക്കാൻ പാടില്ല. അവർക്ക് സത്യസന്ധത പുലർത്താൻ കഴിയുന്നില്ല.പലപ്പോഴും ചായ്‌വ് തോന്നിക്കുന്ന ഒരുപാട് കാര്യങ്ങൾ മൈതാനത്ത് സംഭവിച്ചിട്ടുണ്ട് ” ഇതാണ് ലയണൽ മെസ്സി മത്സരശേഷം പറഞ്ഞിട്ടുള്ളത്.
ഏതായാലും ഹോളണ്ട് വെല്ലുവിളി അതിജീവിക്കാൻ മെസ്സിക്കും സംഘത്തിനും സാധിച്ചിട്ടുണ്ട്. ഇനി സെമി ഫൈനൽ പോരാട്ടത്തിൽ ക്രൊയേഷ്യയെയാണ് അർജന്റീന നേരിടുക.