പണം വാരുന്ന കായികതാരങ്ങൾ, മെസ്സിയും ക്രിസ്റ്റ്യാനോയും നെയ്മറും ലിസ്റ്റിൽ!

ലോകത്തിൽ ഏറ്റവും കൂടുതൽ പണം വാരുന്ന കായികതാരങ്ങളുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം ഫോബ്‌സ് മാസിക പുറത്ത് വിട്ടിരുന്നു. ഏറ്റവും കൂടുതൽ സമ്പാദിക്കുന്ന പത്ത് കായികതാരങ്ങളുടെ ലിസ്റ്റ് ആണ് ഇവർ പുറത്ത് വിട്ടത്. ഫുട്ബോൾ ലോകത്ത് നിന്നും മൂന്ന് സുപ്രധാനതാരങ്ങൾ ഈ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി രണ്ടാമതും ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാമതും നെയ്മർ ജൂനിയർ ആറാമതുമാണ്.മാർഷ്യൽ ആർട്സ് സൂപ്പർ സ്റ്റാർ മക്ഗ്രഗറാണ് ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന കായികതാരം.180 മില്യൺ യൂറോയാണ് താരത്തിന്റെ വരുമാനം. മെസ്സി (130 മില്യൺ യൂറോ), ക്രിസ്റ്റ്യാനോ (120 മില്യൺ യൂറോ ),നെയ്മർ (95 മില്യൺ യൂറോ ) എന്നിവരാണ് ഫുട്ബോൾ ലോകത്ത് നിന്നും ഇടംപിടിച്ചിട്ടുള്ളത്. ലിസ്റ്റ് താഴെ നൽകുന്നു.

മക്ഗ്രഗർ – 180 മില്യൺ – മാർഷ്യൽ ആർട്സ്

മെസ്സി – 130 മില്യൺ – ഫുട്ബോൾ

ക്രിസ്റ്റ്യാനോ – 120 മില്യൺ – ഫുട്ബോൾ

പ്രസ്കോട്ട് – 107.5 മില്യൺ -അമേരിക്കൻ ഫുട്ബോൾ ക്വാർട്ടർബാക്ക്

ലെബ്രോൺ – 96.5 മില്യൺ – ബാസ്ക്കറ്റ് ബോൾ

നെയ്മർ – 95 മില്യൺ – ഫുട്ബോൾ

ഫെഡറർ – 90 മില്യൺ – ടെന്നീസ്

ഹാമിൽടൺ – 82 മില്യൺ – റേസിംഗ്‌

ബ്രാഡി – 76 മില്യൺ -അമേരിക്കൻ ഫുട്ബോൾ ക്വാർട്ടർബാക്ക്

ഡുറന്റ് – 75 മില്യൺ – ബാസ്‌ക്കറ്റ് ബോൾ

Leave a Reply

Your email address will not be published. Required fields are marked *