പടിക്കൽ കലമുടച്ച് അർജന്റീന, വീണ്ടും സമനിലകുരുക്ക്!
വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആറാം റൗണ്ട് പോരാട്ടത്തിലും അർജന്റീനക്ക് സമനിലകുരുക്ക്. കൊളംബിയയോടാണ് അർജന്റീന 2-2 ന്റെ സമനില വഴങ്ങിയത്.ആദ്യ പത്ത് മിനുട്ടിനുള്ളിൽ തന്നെ രണ്ട് ഗോളുകൾ നേടിക്കൊണ്ട് അർജന്റീന മികവ് കാട്ടിയിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാനനിമിഷം വഴങ്ങിയ ഗോളിലൂടെ അർജന്റീന സമനില വഴങ്ങി. ഇതോടെ തുടർച്ചയായ രണ്ടാം സമനിലയാണ് അർജന്റീന വഴങ്ങുന്നത്. കഴിഞ്ഞ ചിലിക്കെതിരെയുള്ള മത്സരത്തിലും അർജന്റീനക്ക് സമനിലയായിരുന്നു ഫലം.അർജന്റീനക്ക് വേണ്ടി ക്രിസ്റ്റൻ റൊമേറോ, ലിയാൻഡ്രോ പരേഡസ് എന്നിവർ ഗോൾ നേടിയപ്പോൾ കൊളംബിയക്ക് വേണ്ടി ലൂയിസ് മുറിയേൽ, മിഗേൽ ബോർഹ എന്നിവരാണ് ഗോളുകൾ നേടിയത്.സമനില വഴങ്ങിയെങ്കിലും അർജന്റീന രണ്ടാം സ്ഥാനത്താണ്.ആറ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് അർജന്റീനയുടെ സമ്പാദ്യം.8 പോയിന്റുള്ള കൊളംബിയ അഞ്ചാം സ്ഥാനത്താണ്.
🇨🇴 #Colombia 2-2 #Argentina 🇦🇷
— JG Fútbol (@JGFutbol10) June 9, 2021
The visitors raced out to a 2-0 lead in under 10 minutes, but the hosts eventually fought back and rescued a point with a last-minute equalizer.
🇨🇴 Colombia: 8 pts, 2W-2D-2L, -2 GD
🇦🇷 Argentina: 12 pts, 3W-3D-0L, +4 GD#COLARG #Eliminatorias pic.twitter.com/S2YDcXcDJV
മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ അർജന്റീന ലീഡ് നേടിയിരുന്നു.റോഡ്രിഗോ ഡി പോളിന്റെ ക്രോസ് ഒരു കരുത്തുറ്റ ഹെഡറിലൂടെ ക്രിസ്റ്റ്യൻ റൊമേറോ വലയിൽ എത്തിക്കുകയായിരുന്നു.8-ആം മിനുട്ടിൽ വീണ്ടും അർജന്റീന ലീഡുയർത്തി.നിക്കോളാസ് ഗോൺസാലസിന്റെ അസിസ്റ്റിൽ നിന്നും പരേഡസാണ് ഗോൾ നേടിയത്. ഈ രണ്ട് ഗോളിന്റെ ലീഡിലാണ് ആദ്യപകുതിയിൽ അർജന്റീന കളം വിട്ടത്. എന്നാൽ രണ്ടാം പകുതിയിൽ കൊളംബിയ അതിശക്തമായി തിരിച്ചുവരികയായിരുന്നു.51-ആം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലൂയിസ് മുറിയേൽ വലയിലെത്തിച്ചു. പിന്നീടും കൊളംബിയ ഗോളിനായി ശ്രമങ്ങൾ തുടർന്നു.ഒടുവിൽ മത്സരം അവസാനിക്കാൻ സെക്കന്റുകൾ മാത്രം ശേഷിക്കെ കൊളംബിയ സമനില ഗോൾ നേടി.ക്വഡ്രാഡോയുടെ ക്രോസിൽ നിന്ന് ബോർഹ ഗോൾ കണ്ടെത്തിയപ്പോൾ അർജന്റീനയുടെ വിജയപ്രതീക്ഷകൾ വീണുടയുകയായിരുന്നു.