നെയ്മറുടെ കടുത്ത ആരാധകൻ,അപ്പോ മെസ്സിയോ? റാക്കിറ്റിച്ച് പറയുന്നു!

സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ബാഴ്സലോണയിൽ വെച്ച് 4 വർഷക്കാലമാണ് ഒരുമിച്ച് കളിച്ചിട്ടുള്ളത്.ബാഴ്സയുടെ നല്ല സമയം തന്നെയായിരുന്നു അത്. ലാലിഗ കിരീടങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടവും സ്വന്തമാക്കാൻ അക്കാലത്ത് ബാഴ്സലോണക്ക് സാധിച്ചിരുന്നു.പിന്നീട് നെയ്മർ ജൂനിയറാണ് ആദ്യം ബാഴ്സ വിട്ട് പോയത്.

ഈ കാലയളവിൽ ഇരുവർക്കുമൊപ്പം ബാഴ്സയിൽ കളിച്ചിട്ടുള്ള താരമാണ് ക്രൊയേഷ്യൻ സൂപ്പർതാരമായ ഇവാൻ റാക്കിറ്റിച്ച്.2014ലായിരുന്നു റാക്കിറ്റിച്ച് ബാഴ്സലോണയിൽ എത്തിയിരുന്നത്.നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഷബാബിന് വേണ്ടിയാണ് ഈ താരം കളിക്കുന്നത്. തന്റെ പുതിയ അഭിമുഖത്തിൽ മെസ്സിയെ കുറിച്ചും നെയ്മറെ കുറിച്ചുമൊക്കെ റാക്കിറ്റിച്ച് സംസാരിച്ചിരുന്നു. നെയ്മറുടെ ഒരു വലിയ ആരാധകനാണ് താൻ എന്നാണ് റാക്കിറ്റിച്ച് പറഞ്ഞിട്ടുള്ളത്.അപ്പോൾ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി ചോദിച്ചത്,ലയണൽ മെസ്സിയെക്കാൾ മുകളിലാണോ എന്നാണ്. അതിനുള്ള മറുപടി റാക്കിറ്റിച്ച് നൽകിയിട്ടുണ്ട്.താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ എക്കാലത്തെയും ഫേവറേറ്റ് താരമാണ് നെയ്മർ ജൂനിയർ.നെയ്മർ എപ്പോഴും എന്റെ ടീമിൽ ഉണ്ടാകും. പക്ഷേ ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമാണ്.അദ്ദേഹത്തോടൊപ്പം ഒരുപാട് കാലം കളിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെ ഒരു ആദരമാണ്.മെസ്സിയുടെ ടാലന്റ് അത്ഭുതപ്പെടുത്തുന്നതാണ്. ചില സമയത്ത് പരിശീലകനെക്കാൾ കൂടുതൽ മത്സരം മനസ്സിലാക്കാൻ കഴിയുന്ന താരമാണ് മെസ്സി ” ഇതാണ് റാക്കിറ്റിച്ച് പറഞ്ഞിട്ടുള്ളത്.

അതായത് ലയണൽ മെസ്സി ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. പക്ഷേ റാക്കിറ്റിചിന് മെസ്സിയെക്കാൾ കൂടുതൽ നെയ്മറോടാണ് ഇഷ്ടം . അതാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. നിലവിൽ നെയ്മർ ജൂനിയറും ഇവാൻ റാക്കിറ്റിച്ചും സൗദി അറേബ്യൻ ലീഗിലെ താരങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *