നെയ്മറും റഫീഞ്ഞയും തിളങ്ങി, ഉറുഗ്വയെ തകർത്ത് തരിപ്പണമാക്കി കാനറിപ്പട!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീലിന് ഉജ്ജ്വല വിജയം. ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഉറുഗ്വയെയാണ് ബ്രസീൽ തകർത്തു തരിപ്പണമാക്കി വിട്ടത്. സുപ്പർ താരങ്ങളായ നെയ്മർ ജൂനിയറുടെയും റഫീഞ്ഞയുടെയും ഉജ്ജ്വലപ്രകടനങ്ങളാണ് ബ്രസീലിന് 4-1 ന്റെ തകർപ്പൻ ജയം സമ്മാനിച്ചത്. ഒരു ഗോളും രണ്ട് അസിസ്റ്റും നെയ്മർ സ്വന്തമാക്കിയപ്പോൾ ഇരട്ട ഗോളുകളാണ് റഫീഞ്ഞ സ്വന്തമാക്കിയത്. ശേഷിച്ച ഗോൾ ഗാബിഗോളിന്റെ വകയായിരുന്നു.ഉറുഗ്വയുടെ ഏകഗോൾ സൂപ്പർ താരം ലൂയിസ് സുവാരസായിരുന്നു നേടിയത്.ജയത്തോടെ ബ്രസീൽ പോയിന്റ് ടേബിളിൽ ഒന്നാമത് തന്നെയാണ്.11 മത്സരങ്ങളിൽ നിന്ന് 31 പോയിന്റാണ് ബ്രസീലിന്റെ സമ്പാദ്യം.
Full Time: Brazil 4 Uruguay 1
— 𝗕𝗿𝗮𝘀𝗶𝗹 𝗙𝗼𝗼𝘁𝗯𝗮𝗹𝗹 🇧🇷 (@BrasilEdition) October 15, 2021
– Goals: Raphinha (2), Neymar & Gabigol.
– Assists: Neymar (2) & Fred.
– The best performance we have seen from Brazil in a long time.
– Majority of the team was on it tonight, just loved the energy and the beautiful football. pic.twitter.com/vY4CHeLIBT
മത്സരത്തിന്റെ 11-ആം മിനുട്ടിൽ തന്നെ നെയ്മർ ബ്രസീലിനായി വല കുലുക്കിയിരുന്നു. ഫ്രഡിന്റെ അസിസ്റ്റിൽ നിന്നാണ് നെയ്മർ മനോഹരമായി ഫിനിഷ് ചെയ്തത്.19-ആം മിനുട്ടിലാണ് റഫീഞ്ഞയുടെ ഗോൾ വരുന്നത്.പക്വറ്റയും നെയ്മറും ചേർന്ന് നടത്തിയ മുന്നേറ്റം റഫീഞ്ഞ ഗോളാക്കുകയായിരുന്നു.59-ആം മിനുട്ടിൽ റഫീഞ്ഞ വീണ്ടും ഗോൾ കണ്ടെത്തി. ബ്രസീൽ നടത്തിയ കൌണ്ടർ അറ്റാക്കിനൊടുവിൽ നെയ്മറുടെ പാസിൽ നിന്ന് ഒരു തകർപ്പൻ ഫിനിഷിങ്ങിലൂടെയാണ് റഫീഞ്ഞ ഗോൾ നേടിയത്.77-ആം മിനുട്ടിൽ ഒരു ഫ്രീകിക്കിലൂടെ സുവാരസ് ഒരു ഗോൾ മടക്കി.എന്നാൽ 85-ആം മിനുട്ടിൽ നെയ്മറുടെ ക്രോസിൽ നിന്ന് ഒരു ഹെഡർ ഗോൾ നേടി ബാർബോസ ഗോൾ പട്ടിക പൂർത്തിയാക്കുകയായിരുന്നു.