നെയ്മറില്ല, മെസ്സിയും ക്രിസ്റ്റ്യാനോയുമുണ്ട്, ഈ വർഷത്തെ IFFHS ഇലവൻ പുറത്ത് !
ഈ വർഷത്തെ ഏറ്റവും മികച്ച ഇലവനെ IFFHS പുറത്ത് വിട്ടു. കഴിഞ്ഞ ദിവസമാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് തങ്ങളുടെ ഈ വർഷത്തെ ഏറ്റവും മികച്ച ഇലവനെ പുറത്ത് വിട്ടത്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ ഇലവനിൽ ഇടം നേടിയിട്ടുണ്ട്.അതേസമയം സൂപ്പർ താരം നെയ്മർ ജൂനിയർക്ക് ഇടം നേടാൻ സാധിച്ചിട്ടില്ല. ലിവർപൂൾ, ബയേൺ മ്യൂണിക്ക് താരങ്ങളാണ് ഇലവനിൽ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ലാലിഗയിൽ നിന്ന് മെസ്സിയും റാമോസും മാത്രമാണ് ഇടം നേടിയതെങ്കിൽ സിരി എയിൽ നിന്ന് ക്രിസ്റ്റ്യാനോ മാത്രമാണുള്ളത്. ഫ്രഞ്ച് ലീഗിലെ ഒരാൾക്ക് പോലും ഇടം നേടാൻ സാധിച്ചിട്ടില്ല.
Messi and Ramos only LaLiga stars in IFFHS ideal XI 2020https://t.co/OoJIdxM2Qn
— AS English (@English_AS) December 6, 2020
ഗോൾകീപ്പറായി ബയേൺ താരം മാനുവൽ ന്യൂയറാണുള്ളത്. ഫുൾബാക്കുമാരായി ഉള്ളത് ബയേൺ താരം അൽഫോൺസോ ഡേവിസും ലിവർപൂൾ താരം ട്രെന്റ് അലക്‌സാണ്ടർ അർനോൾഡുമാണ്. സെന്റർ ബാക്കുമാരായി റയൽ മാഡ്രിഡ് താരം സെർജിയോ റാമോസും ലിവർപൂൾ താരം വിർജിൽ വാൻ ഡൈക്കുമാണ്. മധ്യനിരയിലേക്ക് വന്നാൽ തിയാഗോ അൽകാൻട്ര കാണാൻ സാധിക്കും. കഴിഞ്ഞ സീസണിൽ ബയേണിൽ കളിച്ച താരം ഇത്തവണ ലിവർപൂളിലാണ് കളിക്കുന്നത്. മറ്റൊരു താരം മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡിബ്രൂയിനാണ്. കൂടാതെ ബയേണിന്റെ ജോഷുവ കിമ്മിച്ചും ഇടം നേടിയിട്ടുണ്ട്. മുന്നേറ്റനിരയിൽ സൂപ്പർ താരങ്ങളാണുള്ളത്. ബാഴ്സ താരം ലയണൽ മെസ്സി, യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കൊപ്പം ബയേൺ താരം ലെവന്റോസ്ക്കിയും ഇടം നേടിയിട്ടുണ്ട്.
💪 #Messi, in the IFFHS best XI for 2020
— FC Barcelona (@FCBarcelona) December 7, 2020