നൂറിന്റെ നിറവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ,വിശദമായ കണക്കുകൾ ഇങ്ങനെ !

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ സ്വീഡനെതിരെ ഗോൾ നേടിയതോട് കൂടി അന്താരാഷ്ട്ര ജേഴ്സിയിൽ റൊണാൾഡോ നൂറു ഗോളുകൾ പൂർത്തിയാക്കിയിരുന്നു. പിന്നീട് ഒരു ഗോൾ കൂടി നേടിയതോട് കൂടി അത്‌ 101 ആയി വർധിപ്പിച്ചു. സ്വന്തം രാജ്യത്തിന് വേണ്ടി നൂറ് ഗോളുകൾ നേടുന്ന രണ്ടാമത്തെ താരമാണ് റൊണാൾഡോ. ആദ്യത്തെ യൂറോപ്യനും. റൊണാൾഡോയുടെ മുമ്പിൽ ഉള്ളത് ഇറാനിന്റെ അലി ദായി മാത്രമാണ്. താരം 109 ഗോളുകളാണ് രാജ്യത്തിന് വേണ്ടി നേടിയിട്ടുള്ളത്. റൊണാൾഡോ നേടിയ 101 ഗോളുകളിൽ 55 എണ്ണം താരത്തിന്റെ വലതുകാൽ കൊണ്ടാണ് നേടിയിട്ടുള്ളത് (11 പെനാൽറ്റികളും പത്ത് ഫ്രീകിക്കുകളും ഇതിൽ ഉൾപ്പെടുന്നു ) 24 ഹെഡർ ഗോളുകളും 22 ഇടതുകാൽ ഗോളുകളും റൊണാൾഡോ നേടി. നാല്പത് അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

തുടർച്ചയായ പതിനേഴാം വർഷമാണ് താരം പോർച്ചുഗലിന് വേണ്ടി ഗോൾ നേടുന്നത്. 2004 മുതൽ ആരംഭിച്ച ഗോൾവേട്ട 2020 വരെ എത്തിനിൽക്കുന്നു. ആ കണക്കുകൾ ഇങ്ങനെയാണ്. 2004(7), 2005(2), 2006(6), 2007(5), 2008(1), 2009(1), 2010(3), 2011(7), 2012(5), 2013(10), 2014(5), 2015(3), 2016(13), 2017(11), 2018(6), 2019(14), 2020(2).

ആകെ 165 മത്സരങ്ങളിൽ നിന്നാണ് റൊണാൾഡോ 101 ഗോളുകൾ നേടിയത്. ഇതിൽ 47 സൗഹൃദമത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ നേടി. 35 യുവേഫ യുറോ യോഗ്യത മത്സരങ്ങളിൽ നിന്ന് 31 ഗോളുകൾ നേടി. 21 യുവേഫ യുറോ ചാമ്പ്യൻഷിപ്പിൽ നിന്ന് 9 ഗോളുകൾ നേടി. 3 യുവേഫ നേഷൻസ് ലീഗിൽ നിന്ന് 5 ഗോളുകൾ നേടി. 38 ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് 30 ഗോളുകൾ നേടി. 17 വേൾഡ് കപ്പ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ നേടി. 4 ഫിഫ കോൺഫെഡറേഷൻ മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടി.

ആകെ 41 എതിരാളികൾക്കെതിരെയാണ് റൊണാൾഡോ ഇതുവരെ ഗോൾ നേടിയിട്ടുള്ളത്. ഇതിൽ ലിത്വാനിയ, സ്വീഡൻ എന്നിവർക്കെതിരെയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്. 7 ഗോളുകൾ വീതമാണ് ഇത്. ലക്‌സംബർഗ്, അന്റോറ, അർമേനിയ, ലാത്വിയ എന്നിവർക്കെതിരെ അഞ്ച് ഗോളുകൾ നേടി. അതേ സമയം മൂന്ന് തവണ കളിച്ചിട്ടും റൊണാൾഡോക്ക് ഗോൾ നേടാൻ കഴിയാതെ പോയ ടീമുകളും ഉണ്ട്. ആൽബെനിയ (4 മത്സരങ്ങൾ ) ഫ്രാൻസ് (4), ജർമ്മനി (4), ബ്രസീൽ (3), ഇംഗ്ലണ്ട് (3) എന്നിവർക്കെതിരെ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *