നീ ഞങ്ങളെ വീണ്ടും രക്ഷിച്ചു: വൈകാരിക നിമിഷത്തിൽ മെസ്സി പറഞ്ഞത്.
കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ അർജന്റീനയെ ലോക ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കു വഹിച്ച രണ്ട് താരങ്ങളാണ് നായകൻ ലയണൽ മെസ്സിയും ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസും. വേൾഡ് കപ്പിലെ ഗോൾഡൻ ബോൾ മെസ്സിയാണ് സ്വന്തമാക്കിയതെങ്കിൽ ഗോൾഡൻ ഗ്ലൗ എമിയായിരുന്നു കരസ്ഥമാക്കിയിരുന്നത്. പല മത്സരങ്ങളിലും ഈ രണ്ടു താരങ്ങളുടെയും മനോവീര്യമാണ് അർജന്റീനയെ രക്ഷിച്ചിരുന്നത്.
അർജന്റീനക്ക് ഏറ്റവും കൂടുതൽ വെല്ലുവിളി സൃഷ്ടിച്ചിരുന്ന ഒരു മത്സരമായിരുന്നു നെതർലാന്റ്സിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ മത്സരം. എന്നാൽ ഗോൾ കീപ്പറായ എമി മാർട്ടിനസ് പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന രക്ഷപ്പെടുത്തുകയായിരുന്നു. വിജയിച്ചതിനുശേഷം എമി ഗ്രൗണ്ടിൽ കിടക്കുകയാണ് ചെയ്തിരുന്നത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ലയണൽ മെസ്സി അദ്ദേഹത്തെ പോയി ആലിംഗനം ചെയ്യുകയായിരുന്നു. ആ വൈകാരിക നിമിഷത്തെ കുറിച്ച് ചില കാര്യങ്ങൾ എമി മാർട്ടിനസ് ബിബിസിയോട് പറഞ്ഞിട്ടുണ്ട്.അത് ഇങ്ങനെയാണ്.
#SelecciónMayor Futbolistas convocados por @lioscaloni para la gira asiática de junio.
— 🇦🇷 Selección Argentina ⭐⭐⭐ (@Argentina) May 27, 2023
¡¡¡Siempre, siempre, vamos Selección!!! 😁💙🤍💙 pic.twitter.com/0MlZAdZv0H
“ഞാൻ ആ സമയത്ത് ഗ്രൗണ്ടിൽ മരിച്ചത് പോലെ കിടക്കുകയായിരുന്നു.അപ്പോൾ ആരോ ഒരാൾ വന്നുകൊണ്ട് എന്നെ ആലിംഗനം ചെയ്തുകൊണ്ട് പറഞ്ഞു, നീ ഇത് ചെയ്തെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല,ഒരിക്കൽ കൂടി നീ ഞങ്ങളെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഞാൻ മുഖമുയർത്തി നോക്കിയപ്പോൾ അത് ലയണൽ മെസ്സിയാണ്. ആ ചിത്രം ഞാനൊരിക്കലും മറക്കില്ല. അതിന് എപ്പോഴും എന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടാവും ” ഇതാണ് അർജന്റീന ഗോൾകീപ്പർ പറഞ്ഞിട്ടുള്ളത്.
ഏതായാലും വരുന്ന ജൂൺ മാസത്തിൽ അർജന്റീന ഒരിക്കൽ കൂടി കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.ഓസ്ട്രേലിയ, ഇൻഡോനേഷ്യ എന്നിവർക്കെതിരെയാണ് അർജന്റീന സൗഹൃദമത്സരം കളിക്കുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ എമിലിയാനോ മാർട്ടിനസും ലയണൽ മെസ്സിയുമൊക്കെ ഇടം നേടിയിട്ടുണ്ട്.