നീ എന്നെ ഇങ്ങനെ ഹഗ്ഗ് ചെയ്തിട്ടില്ലല്ലോ? മെസ്സി – ലൗറ്ററോ ഫോട്ടോക്ക് താഴെ ഫ്രഞ്ച് താരത്തിന്റെ കമന്റ്!

നിലവിൽ തകർപ്പൻ പ്രകടനമാണ് അർജന്റീന ദേശീയ ടീമിന് വേണ്ടി ലൗറ്ററോ മാർട്ടിനസ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഗ്വാട്ടിമാലക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ ഇരട്ട ഗോളുകൾ അദ്ദേഹം നേടിയിരുന്നു. പിന്നീട് കോപ്പ അമേരിക്കയിലെ ആദ്യ രണ്ടു മത്സരങ്ങളിലും ലൗറ്ററോ ഗോൾ കണ്ടെത്തി. പകരക്കാരനായി വന്നു കൊണ്ടാണ് ലൗറ്ററോ കാനഡ,ചിലി എന്നിവർക്കെതിരെയുള്ള മത്സരത്തിൽ ലൗറ്ററോ ഗോൾ നേടിയത്.

കഴിഞ്ഞ ചിലിക്കെതിരെയുള്ള മത്സരത്തിൽ അർജന്റീനയുടെ വിജയഗോൾ പിറന്നത് ലൗറ്ററോയുടെ ബൂട്ടിൽ നിന്നാണ്. ഈ മത്സരവുമായി ബന്ധപ്പെട്ട കൊണ്ട് സിരി എയുടെ ഒഫീഷ്യൽ പേജ് ഒരു ചിത്രം പങ്കുവച്ചിരുന്നു. ലയണൽ മെസ്സിയെ ലൗറ്ററോ മാർട്ടിനസ് ഹഗ് ചെയ്യുന്ന ഒരു ചിത്രമാണ് ഇവർ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇതിന് താഴെ ഫ്രഞ്ച് താരമായ മാർക്കസ് തുറാം എഴുതിയ കമന്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.

എന്നെ നീ ഇങ്ങനെ ഒരിക്കലും ഹഗ് ചെയ്തിട്ടില്ലല്ലോ? എന്നാണ് അസൂയയോട് കൂടി അദ്ദേഹം കമന്റ് രേഖപ്പെടുത്തിയിട്ടുള്ളത്. അതായത് മെസ്സിക്ക് ലഭിച്ചതുപോലെയുള്ള ഒരു ഹഗ് തനിക്കും വേണം എന്നാണ് തുറാമിന്റെ കമന്റ്. ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനിൽ ഒരുമിച്ച് കളിക്കുന്നവരാണ് ലൗറ്ററോയും തുറാമും.മാത്രമല്ല രണ്ടുപേരും വളരെയധികം അടുത്ത സുഹൃത്തുക്കളുമാണ്.

നിലവിൽ ഫ്രഞ്ച് ദേശീയ ടീമിനോടൊപ്പം യൂറോ കപ്പിലാണ് തുറാം ഉള്ളത്.ആദ്യത്തെ രണ്ട് മത്സരങ്ങളിലും ഈ താരത്തിന് സ്റ്റാർട്ടിങ് ഇലവനിൽ സ്ഥാനം ഉണ്ടായിരുന്നു. പക്ഷേ പ്രതീക്ഷിച്ച പോലെ തിളങ്ങാൻ തുറാമിന് കഴിഞ്ഞിട്ടില്ല. ഇനി പ്രീ ക്വാർട്ടറിൽ ബെൽജിയത്തെയാണ് ഫ്രാൻസ് നേരിടുക. അതേസമയം ലൗറ്ററോ അർജന്റീനക്കൊപ്പം പെറുവിനെ നേരിടാനുള്ള ഒരുക്കത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!