നീണ്ട ഇടവേളക്ക് ശേഷം മെസ്സി റൊസാരിയോയിൽ തിരിച്ചെത്തി !
സൂപ്പർ താരം ലയണൽ മെസ്സി തന്റെ ജന്മദേശമായ റൊസാരിയോയിൽ തിരിച്ചെത്തി. ഇന്നലെയാണ് മെസ്സിയും കുടുംബവും തന്റെ ജന്മനാട്ടിൽ മടങ്ങിയെത്തിയത്. ക്രിസ്മസ് ഹോളിഡേ ആഘോഷിക്കാൻ വേണ്ടി മെസ്സി കുടുംബസമേതം നാട്ടിലെത്തിയത്. താരത്തിന്റെ സ്വകാര്യവിമാനം റൊസാരിയോയിൽ ഇറങ്ങുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് മെസ്സി റൊസാരിയോയിൽ എത്തുന്നത്. കഴിഞ്ഞ ക്രിസ്മസിന് ശേഷം മെസ്സി റൊസാരിയോയിലേക്ക് അവധി ആഘോഷത്തിനായി വന്നിട്ടില്ല. കഴിഞ്ഞ സമ്മർ ഹോളിഡേകൾ മെസ്സിയും കുടുംബവും ഇബിസയിലും കെർഡാന്യയിലുമായിട്ടാണ് ചിലവഴിച്ചത്.
Lionel Messi's arrival in Rosario on a private jet shown on live television https://t.co/SgYPIO1nug
— footballespana (@footballespana_) December 23, 2020
റയൽ വല്ലഡോലിഡിനെതിരെയുള്ള മത്സരത്തിന് ശേഷം മെസ്സി ടീമിനൊപ്പം യാത്ര തിരിച്ചിരുന്നില്ല. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും മെസ്സി സ്വന്തമാക്കിയിരുന്നു. ഇനി ഇരുപത്തിയേഴാം തിയ്യതി ഞായറാഴ്ച മെസ്സി പരിശീലനത്തിന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 27-ആം തിയ്യതിയാണ് ഹോളിഡേ കഴിഞ്ഞ് ബാഴ്‌സയുടെ പരിശീലനം ആരംഭിക്കുന്നത്. 29-ആം തിയ്യതി ലാലിഗയിൽ എയ്ബറിനെതിരെ ബാഴ്സ കളിക്കുന്നുണ്ട്. അതിന് 48 മണിക്കൂർ മുമ്പ് പിസിആർ ടെസ്റ്റ് പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ തന്നെ എല്ലാ താരങ്ങളും 27-ആം തിയ്യതി മടങ്ങിയെത്തിയേക്കും.
✈️ 🔴 AHORA #TodosEnLaOcho MÓVIL | @GBelluati Llegó el avión de Lionel Messi a Rosario pic.twitter.com/AkMPA52D9S
— LT8 am830 (@LT8am830) December 23, 2020