നാല് വർഷം മുമ്പുള്ള മെസ്സിയല്ലല്ലോ ഇപ്പോഴത്തെ മെസ്സി : ഫ്രാൻസ് പരിശീലകൻ പറയുന്നു!
ഖത്തർ വേൾഡ് കപ്പിന്റെ ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഫ്രാൻസാണ്.വരുന്ന ഞായറാഴ്ച്ച രാത്രി ഇന്ത്യൻ സമയം രാത്രി 8:30നാണ് ഈയൊരു മത്സരം നടക്കുക.കടുത്ത പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന രണ്ട് ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.
ഏതായാലും ഫൈനലിൽ പ്രവേശിച്ചതിനു പിന്നാലെ ഫ്രാൻസിന്റെ പരിശീലകനായ ദിദിയർ ദെശാംസ് സൂപ്പർ താരം ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് നാലുവർഷം മുമ്പുള്ള മെസ്സിയല്ല ഇപ്പോഴത്തെ മെസ്സി എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അന്നത്തേക്കാൾ കൂടുതൽ മികവോടുകൂടി ഇപ്പോൾ മെസ്സി കളിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫ്രഞ്ച് പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
Phenomenal 🐐
— John Terry (@JohnTerry26) December 13, 2022
That is some performance tonight from Messi 🇦🇷⚽️ pic.twitter.com/w4bAsz2YiW
” വേൾഡ് കപ്പിന്റെ തുടക്കം തൊട്ടേ മെസ്സി മികച്ച പ്രകടനമാണ് നടത്തുന്നത്. 4 വർഷങ്ങൾക്കു മുമ്പ് കാര്യങ്ങൾ വ്യത്യസ്തമായിരുന്നു. വ്യത്യസ്ത രൂപത്തിലായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. അന്ന് സ്ട്രൈക്കറായിക്കൊണ്ട് ഉള്ള ജോലിയും വഹിച്ചിരുന്നത് മെസ്സിയായിരുന്നു.നിലവിൽ അദ്ദേഹത്തിന് ഇപ്പോൾ സ്ട്രൈക്കർ ഉണ്ട്.മാത്രമല്ല കൂടുതൽ സ്വാതന്ത്ര്യം അദ്ദേഹത്തിന് ലഭിക്കുന്നു.വളരെയധികം ഫിറ്റായി കൊണ്ടാണ് മെസ്സിയെ ഇപ്പോൾ കാണാൻ കഴിയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി.സാധ്യമാകും വിധം മെസ്സിയെ തടയാൻ ഞങ്ങൾ ശ്രമിക്കും. ഞങ്ങളുടെ താരങ്ങളിൽ ചിലരെ ഇതേ രൂപത്തിൽ തന്നെയായിരിക്കും അവരും നേരിടുക ” ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ 2018 റഷ്യൻ വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ അർജന്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് 4-3 എന്ന സ്കോറിന് അർജന്റീന പരാജയപ്പെടുത്താൻ ഫ്രാൻസിന് സാധിച്ചിരുന്നു.