നാണക്കേട്, വിജയിക്കാൻ വേണ്ടി കളിച്ചില്ല: സ്വയം വിമർശനവുമായി ബ്രസീൽ താരം കെന്നഡി
ഇന്ന് നടന്ന ഒളിമ്പിക് യോഗ്യത മത്സരത്തിൽ ബ്രസീലിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിരവൈരികളായ അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 78ആം മിനുട്ടിൽ ഗോണ്ടൂ നേടിയ ഗോളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചത്. ഇതോടുകൂടി പാരീസ് ഒളിമ്പിക്സിന് അർജന്റീന യോഗ്യത നേടുകയും ബ്രസീൽ യോഗ്യത നേടാനാവാതെ പുറത്താവുകയും ചെയ്തു.
ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർതാരം ജോൺ കെന്നഡിയെ പരിശീലകൻ റാമോൺ മെനസസ് ഉൾപ്പെടുത്തിയിരുന്നില്ല. മികച്ച പ്രകടനം നടത്തുന്ന അദ്ദേഹത്തെ ഉൾപ്പെടുത്താത്തതിൽ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു.പകരക്കാരനായി വന്നതിനുശേഷം അദ്ദേഹം മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഏതായാലും മത്സരശേഷം ബ്രസീലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുകയാണ് കെന്നഡി. വിജയിക്കാൻ വേണ്ടിയുള്ള ഒരു തൃഷ്ണത ബ്രസീൽ കാണിച്ചില്ല എന്ന് ഇദ്ദേഹം ആരോപിച്ചു കെന്നഡിയുടെ വാക്കുകൾ ഇങ്ങനെയാണ്.
🎙️JOHN KENNEDY:
— Neymoleque | Fan 🇧🇷 (@Neymoleque) February 11, 2024
“I’m embarrassed. Very embarrassed. A team like Brazil cannot be left out of the Olympics. There was no will to win more, to arrive & score goals, kill games.“ pic.twitter.com/gCqaILZ5Qw
“എനിക്ക് നാണക്കേട് തോന്നുന്നു. വല്ലാതെ നാണക്കേട് തോന്നുന്നുണ്ട്. ബ്രസീലിനെ പോലെയുള്ള ഒരു ടീം ഒരിക്കലും ഒളിമ്പിക്സിന് യോഗ്യത നേടാനാവാതെ പുറത്താവാൻ പാടില്ല. ഗോളുകൾ നേടാൻ വേണ്ടിയോ വിജയിക്കാൻ വേണ്ടിയോ ഉള്ള ഒരു തൃഷ്ണത ഈ മത്സരത്തിൽ ഉണ്ടായിരുന്നില്ല ” ഇതാണ് കെന്നഡി ആരോപിച്ചിട്ടുള്ളത്.
2016ലെ ഒളിമ്പിക്സ് ഗോൾഡ് മെഡൽ സ്വന്തമാക്കിയത് ബ്രസീലായിരുന്നു.അന്ന് നെയ്മർ ജൂനിയറായിരുന്നു ബ്രസീലിന്റെ ഹീറോ. പിന്നീട് കഴിഞ്ഞ തവണത്തെ ഒളിമ്പിക് ഗോൾഡ് മെഡലും ബ്രസീൽ തന്നെയാണ് സ്വന്തമാക്കിയത്. ടൂർണമെന്റിൽ മികച്ച പ്രകടനം ആയിരുന്നു റിച്ചാർലീസൺ പുറത്തെടുത്തിരുന്നത്.എന്നാൽ ഇത്തവണ യോഗ്യത പോലും നേടാനാവാതെ ബ്രസീൽ പുറത്താവുകയായിരുന്നു.