ദീർഘകാലത്തിന് ശേഷം മെസ്സിയുണ്ടാവില്ല,അർജന്റീനക്ക് പണി കിട്ടുമോ?
വരുന്ന രണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീനയുടെ സ്‌ക്വാഡിൽ സൂപ്പർ താരം ലയണൽ മെസ്സി ഉണ്ടായേക്കില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.പിഎസ്ജിയുടെ അപേക്ഷ പ്രകാരം താരത്തെ സ്കലോണി ഉൾപ്പെടുത്തില്ല എന്നുള്ള കാര്യം അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.വേൾഡ് കപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ഏറെ കാലത്തിന് ശേഷമാണ് മെസ്സി ഇല്ലാതെ അർജന്റീന മത്സരങ്ങൾക്കൊരുങ്ങുന്നത്.അതായത് മൂന്ന് വർഷത്തിന് ശേഷം ഇതാദ്യമായാണ് മെസ്സി അർജന്റീനയുടെ സ്‌ക്വാഡിൽ ഇടം നേടാനാവാതെ പോകുന്നത്.ഖത്തർ വേൾഡ് കപ്പ് യോഗ്യതാ റൗണ്ടിൽ 13 മത്സരങ്ങളാണ് അർജന്റീന കളിച്ചിട്ടുള്ളത്.ഈ പതിമൂന്ന് മത്സരങ്ങളിലും മെസ്സി ബൂട്ടണിഞ്ഞിട്ടുണ്ട്.
— Murshid Ramankulam (@Mohamme71783726) January 18, 2022
മെസ്സി അവസാനമായി ടീമിൽ ഇല്ലാതിരുന്നത് 2018 വേൾഡ് കപ്പിന് ശേഷമാണ്. വേൾഡ് കപ്പിൽ നിന്നും പുറത്തായ ശേഷം മെസ്സി അർജന്റീന ടീമിൽ നിന്നും ഒരു ഇടവേള എടുക്കുകയായിരുന്നു.ആ കാലയളവിൽ ആറ് സൗഹൃദ മത്സരങ്ങളാണ് അർജന്റീന കളിച്ചത്.ഗ്വട്ടിമാല,കൊളംബിയ,ഇറാഖ്,ബ്രസീൽ,മെക്സിക്കോ രണ്ട് തവണ എന്നിവരായിരുന്നു എതിരാളികൾ.പിന്നീട് 2019 മാർച്ചിൽ നടന്ന വെനീസ്വേലക്കെതിരെയുള്ള മത്സരത്തിലാണ് മെസ്സി തിരികെയെത്തിയത്.
ഏതായാലും ഒരിക്കൽ കൂടി മെസ്സിയുടെ അഭാവത്തിൽ അർജന്റീന മൽസരങ്ങൾക്ക് ഒരുങ്ങുകയാണ്.ചിലിയും കൊളംബിയയുമാണ് എതിരാളികൾ.മെസ്സി ഇല്ലാതെ അപരാജിത കുതിപ്പ് തുടരാൻ അർജന്റീനക്കാവുമോ എന്നുള്ളതാണ് ഇനി ആരാധകർക്ക് അറിയേണ്ടത്.