തിളങ്ങിയത് മെസ്സി തന്നെ, അർജന്റീനയുടെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !
ഇന്ന് രാവിലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വിജയിച്ചു തുടങ്ങാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീന ഇക്വഡോറിനെ കീഴടക്കിയത്. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ മെസ്സി നേടിയ പെനാൽറ്റി ഗോളാണ് അർജന്റീനക്ക് വിജയം നേടികൊടുത്തത്. ലുക്കാസ് ഒകമ്പസിനെ ബോക്സിനകത്തു വെച്ച് ഫൗൾ ചെയ്തു വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി മെസ്സി ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിൽ ആധിപത്യം പുലർത്താൻ അർജന്റീനക്ക് സാധിച്ചുവെങ്കിലും ഇക്വഡോറിന്റെ പ്രതിരോധം അർജന്റീനക്ക് വിലങ്ങുതടിയാവുകയായിരുന്നു. രണ്ടാം പകുതിയിൽ ഇക്വഡോർ താരതമ്യേന മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തു. ഇന്നത്തെ മത്സരത്തിലെ പ്ലയെർ റേറ്റിംഗ് എടുത്ത് പരിശോധിച്ചാൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലയണൽ മെസ്സിക്ക് തന്നെയാണ്. 8.0 യാണ് താരത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. അർജന്റീനയുടെ പ്രകടനത്തിന് 6.8 റേറ്റിംഗ് ലഭിച്ചപ്പോൾ 6.4 ആണ് ഇക്വഡോറിന് ലഭിച്ചിരിക്കുന്നത്.
Messi is back on the scoresheet for Argentina thanks to an early penalty 🎯 pic.twitter.com/YdDsYR32mx
— Goal (@goal) October 9, 2020
അർജന്റീന താരങ്ങളുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെയാണ്.
ലയണൽ മെസ്സി : 8.0
ലൗറ്ററോ മാർട്ടിനെസ് : 6.5
ലുക്കാസ് ഒകമ്പസ് : 7.0
മാർക്കോസ് അക്യുന : 6.2
ലിയാൻഡ്രോ പരേഡസ് : 6.7
റോഡ്രിഗോ ഡി പോൾ : 6.7
നിക്കോളാസ് ടാഗ്ലിയാഫിക്കോ : 6.4
നിക്കോളാസ് ഓട്ടമെന്റി : 6.9
ലുക്കാസ് മാർട്ടിനെസ് : 6.7
ഗോൺസാലോ മോണ്ടിയേൽ : 6.7
ഫ്രാൻകോ അർമാനി : 7.6
എഡ്വഡോ സാൽവിയോ : 6.2-സബ്
ലുക്കാസ് അലാറിയോ : 6.3-സബ്
യുവാൻ ഫോയ്ത്ത് -സബ്
നിക്കോളാസ് ഡോമിങ്കസ് -സബ്
A 1-0 home win for 🇦🇷 @Argentina over 🇪🇨 @LaTri to open their 2022 qualifying campaign – And, of course, it just had to be Lionel Messi with the goal#WorldCup | @CONMEBOL pic.twitter.com/NpyRpcLAYu
— FIFA World Cup (@FIFAWorldCup) October 9, 2020