തിരിച്ചടികൾ ഉണ്ടാവാം,സ്കലോണി പരിശീലകസ്ഥാനത്ത് തുടരേണ്ടത് അനിവാര്യം:അർജന്റീനയുടെ ലോക ചാമ്പ്യൻ.
സമീപകാലത്ത് അർജന്റീന നേടിയ നേട്ടങ്ങളിൽ എല്ലാം തന്നെ വളരെ നിർണായകമായ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് അവരുടെ പരിശീലകനായ ലയണൽ സ്കലോണി.തകർന്നടിഞ്ഞ ഒരു ടീമിനെ പുനർ നിർമ്മിച്ചത് യഥാർത്ഥത്തിൽ ഈ പരിശീലകനാണ്.ഇന്റർനാഷണൽ ഫുട്ബോളിൽ സാധ്യമായതെല്ലാം അർജന്റീനക്ക് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. പക്ഷേ അർജന്റീന ദേശീയ ടീമിന്റെ പരിശീലകസ്ഥാനത്തുനിന്നും രാജിവെക്കാൻ അദ്ദേഹം ഇപ്പോൾ ആലോചിക്കുന്നുണ്ട്.
അക്കാര്യം സ്കലോണി തന്നെയായിരുന്നു തുറന്നു പറഞ്ഞിരുന്നത്. ഏതായാലും അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങൾ അർജന്റീന നടത്തും. 1986 ലെ വേൾഡ് കപ്പ് അർജന്റീനക്കൊപ്പം നേടിയ ലോക ചാമ്പ്യനാണ് നെറി പുമ്പിഡോ.അദ്ദേഹം ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. സ്കലോണി അർജന്റീനയുടെ പരിശീലകസ്ഥാനത്ത് തുടരേണ്ടത് വളരെ അനിവാര്യമാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പുമ്പിഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.
(🌕) Lionel Scaloni has changed the flight and will arrive in Miami for the Copa America draw around the exact time. In AFA they expect to have a chat with him after his statements. @estebanedul 🇦🇷 pic.twitter.com/uQwvyK3Pne
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 6, 2023
“അർജന്റീന ഇപ്പോൾ സമ്പൂർണ്ണമായി കഴിഞ്ഞിട്ടുണ്ട്. പക്ഷേ തിരിച്ചടികൾ അവർക്ക് ഏൽക്കേണ്ടി വന്നേക്കാം.അത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്. ചില സമയത്ത് അടി കിട്ടുന്നത് നല്ലതാണ്. അത് ഒന്ന് ഉണർന്ന് പ്രവർത്തിക്കാൻ നമ്മളെ പ്രചോദിതരാക്കും.സ്കലോണി അർജന്റീനയുടെ പരിശീലകസ്ഥാനത്ത് തുടരുക എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യമാണ്. എനിക്ക് എപ്പോഴും അദ്ദേഹത്തിൽ കോൺഫിഡൻസ് ഉണ്ട്. ദേശീയ ടീമിനോടൊപ്പം ഇപ്പോൾ അദ്ദേഹത്തിന് എക്സ്പീരിയൻസ് ആയിക്കഴിഞ്ഞു.പിന്നെ ഒരു പരിശീലകൻ ആവുക എന്നത് എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം നമ്മോടൊപ്പം തുടരേണ്ടതുണ്ട് ” ഇതാണ് പുമ്പിഡോ പറഞ്ഞിട്ടുള്ളത്.
2026 വരെയുള്ള കോൺട്രാക്ടിൽ അർജന്റീനയുമായി സ്കലോണി ഒപ്പ് വെച്ചിരുന്നു. എന്നാൽ ബ്രസീലിനെതിരെയുള്ള മത്സരത്തിനു ശേഷമായിരുന്നു അദ്ദേഹം എല്ലാവരെയും ആശങ്കപ്പെടുത്തിയ സ്റ്റേറ്റ്മെന്റ് നടത്തിയത്. അതിനുശേഷം സ്കലോണി അർജന്റീന ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഇതുവരെ ചർച്ചകൾ ഒന്നും നടത്തിയിട്ടില്ല. അധികം വൈകാതെ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.