താങ്കൾ ഇത് കാണുന്നുണ്ടല്ലോ അല്ലെ? എംബപ്പേക്ക് ട്രോൾ മഴ!

യൂറോകപ്പ് ചാമ്പ്യൻമാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തെറിഞ്ഞു കൊണ്ടായിരുന്നു അർജന്റീന ഫൈനലിസിമ കിരീടം ചൂടിയത്. മത്സരത്തിലെ ഒരു ഘട്ടത്തിൽ പോലും ഇറ്റലിക്ക് നിലയുറപ്പിക്കാനുള്ള അവസരം അർജന്റീന നൽകിയിരുന്നില്ല.സർവ്വാധിപത്യം പുലർത്തിയ അർജന്റീന അർഹിച്ച വിജയം തന്നെയാണ് നേടിയിട്ടുള്ളത്. അതേസമയം കൂടുതൽ ഗോളുകൾ വഴങ്ങാത്തതിന് ഇറ്റലിക്ക് ഡോണ്ണാരുമയോട് നന്ദി പറയാം.

ഏതായാലും യൂറോ കപ്പ് ചാമ്പ്യന്മാർ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരോട് വമ്പൻ പരാജയം രുചിച്ചത് യഥാർത്ഥത്തിൽ ക്ഷീണം ചെയ്തത് പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേക്കാണ്. അതായത് ഈയിടെയായിരുന്നു എംബപ്പേ ഒരു വിവാദ പ്രസ്താവന നടത്തിയത്. അർജന്റീനക്കും ബ്രസീലിനും വേൾഡ് കപ്പിലേക്ക് എത്താൻ വേണ്ടി നല്ല നിലവാരമുള്ള മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ലെന്നും, ലാറ്റിനമേരിക്കൻ ഫുട്ബോളിനെക്കാൾ മുകളിലാണ് യൂറോപ്യൻ ഫുട്ബോൾ എന്നുമായിരുന്നു എംബപ്പേ പറഞ്ഞിരുന്നത്. സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ ഇതിന് മറുപടി നൽകിയിരുന്നു.

ഏതായാലും ഇന്നത്തെ മത്സരത്തിൽ അർജന്റീന വിജയിച്ചതോടുകൂടി ഏറ്റവും കൂടുതൽ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നത് എംബപ്പേയാണ്. പ്രത്യേകിച്ച് ട്വിറ്ററിലാണ് എംബപ്പേക്ക് വിമർശന മഴ ഏൽക്കേണ്ടിവന്നത്.യൂറോപ്പിലിട്ട് യൂറോപ്പ്യൻ ചാമ്പ്യന്മാരെ ലാറ്റിനമേരിക്കൻ ചാമ്പ്യന്മാർ തീർത്തത് നിങ്ങൾ കാണുന്നില്ലേ എംബപ്പേ എന്നാണ് ലാറ്റിനമേരിക്കൻ ആരാധകരിൽ പലരും ചോദിക്കുന്ന കാര്യം.

മുൻ അർജന്റൈൻ താരമായിരുന്ന പിപ്പോ ഗോറോസിറ്റോ ട്വിറ്ററിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

” ആദ്യമായി ഫൈനലിസിമ കിരീടം നേടിയ അർജന്റീന ടീമിനും സ്റ്റാഫിനും ഞാൻ അഭിനന്ദനങ്ങൾ നേരുന്നു.ഇത് കൊണ്ടാണ് അർജന്റൈൻ താരങ്ങളെ എല്ലാവരും ശ്രദ്ധിക്കുന്നത്. ലാറ്റിനമേരിക്കൻ ഫുട്ബോളിനെക്കാൾ മുകളിലാണ് യൂറോപ്യൻ ഫുട്ബോൾ എന്ന ആ നുണയുണ്ടല്ലോ? അതങ്ങ് മാറ്റി വെച്ചേക്കൂ.ഉദാഹരണം ഞാൻ പറയാം, ഫ്രാൻസ് വേൾഡ് കപ്പ് കളിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് ” ഇതാണ് മുൻ അർജന്റൈൻ താരം ട്വീറ്റ് ചെയ്തിട്ടുള്ളത്.

ഏതായാലും എംബപ്പേയുടെ ആ പ്രസ്താവന ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകൾക്ക് കാരണമായിരുന്നു.എമിലിയാനോ മാർട്ടിനെസ്,ലൗറ്ററോ,ഫാബിഞ്ഞോ എന്നിവരൊക്കെ അദ്ദേഹത്തിന് മറുപടികൾ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *