തന്റെ അർജന്റൈൻ സഹതാരങ്ങൾക്ക് ആഡംബര സമ്മാനം, കയ്യടി നേടി ലിയോ മെസ്സി.

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം ഫ്രാൻസിനെ പരാജയപ്പെടുത്തി കൊണ്ടായിരുന്നു അർജന്റീന ദേശീയ ടീം സ്വന്തമാക്കിയത്. ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റൈൻ താരങ്ങൾ കൈമെയ് മറന്ന് പോരാടി കൊണ്ടാണ് ഈ ഒരു വേൾഡ് കപ്പ് കിരീടം നേടിയിട്ടുള്ളത്. അർജന്റീനക്ക് വേണ്ടി എല്ലാ താരങ്ങളും തകർപ്പൻ പ്രകടനമായിരുന്നു പുറത്തെടുത്തിരുന്നത്.

ഇപ്പോഴിതാ ലയണൽ മെസ്സി അർജന്റീനയിലെ തന്റെ സഹതാരങ്ങളെയും സ്റ്റാഫുകളെയും ആദരിച്ചിരിക്കുകയാണ്. അതായത് ഒരു ആഡംബര സമ്മാനമാണ് മെസ്സി നൽകുന്നത്. പ്രമുഖ അർജന്റീന മാധ്യമമായ Tyc സ്പോർട്സ് ഉൾപ്പെടെയുള്ളവർ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് എല്ലാവർക്കും ഓരോ ഐഫോൺ 14 ആണ് ലയണൽ മെസ്സി സമ്മാനക്കുക.അതും സാധാരണമായ ഐഫോൺ അല്ല.

മറിച്ച് ഗോൾഡൻ പ്ലേറ്റഡ് ഐഫോണുകളാണ്. അതായത് ഐഡിസൈൻ ഗോൾഡ് എന്ന കമ്പനിയാണ് ഈ ഐഫോണുകൾ ഗോൾഡൻ പ്ലേറ്റഡ് ആക്കി മാറ്റിയിട്ടുള്ളത്. മൂന്ന് സ്റ്റാറുകൾ ഉള്ള അർജന്റീന ദേശീയ ടീമിന്റെ ലോഗോ ഐഫോണിൻമേൽ ഉണ്ട്.മാത്രമല്ല ഓരോ താരങ്ങളുടെ പേരും ജേഴ്സി നമ്പറും അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2022 വേൾഡ് കപ്പ് ചാമ്പ്യന്മാർ എന്നും അതിൽ എഴുതിയിട്ടുണ്ട്.

ഐ ഡിസൈൻ ഗോൾഡ് കമ്പനിയുടെ CEO തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. 35 ഐഫോണുകളാണ് ലയണൽ മെസ്സി ഓർഡർ ചെയ്തിട്ടുള്ളത്. അത് പാരീസിലുള്ള മെസ്സിയുടെ വീട്ടിലേക്ക് കമ്പനി അയക്കുകയും ചെയ്തിട്ടുണ്ട്. ആകെ രണ്ട് ലക്ഷത്തി പതിനായിരത്തോളം ഡോളറുകൾ ലയണൽ മെസ്സി ഇതിനുവേണ്ടി ചിലവഴിച്ചു കഴിഞ്ഞിട്ടുണ്ട് എന്നാണ് പറയാൻ സാധിക്കുന്നത്. ഏതായാലും ഈ മാസത്തിന്റെ ഏറ്റവും അവസാനത്തിൽ രണ്ട് ഫ്രണ്ട്ലി മത്സരങ്ങൾ അർജന്റീന സ്വന്തം നാട്ടിൽ വെച്ച് കളിക്കുന്നുണ്ട്. അന്ന് അർജന്റീന ക്യാമ്പിലേക്ക് എത്തുന്ന സമയത്ത് ആയിരിക്കും ലിയോ മെസ്സി ഈ സമ്മാനങ്ങൾ തന്റെ സഹതാരങ്ങൾക്ക് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *