തകർപ്പൻ വിജയവുമായി ബ്രസീൽ,അർജന്റീനക്ക് സമനില കുരുക്ക്!

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത വമ്പൻമാരായ ബ്രസീലിന് തകർപ്പൻ വിജയം.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബ്രസീൽ ബൊളീവിയയെ പരാജയപ്പെടുത്തിയത്.സൂപ്പർ താരം റിച്ചാർലീസൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ ഇരട്ട ഗോളുകൾ നേടിയപ്പോൾ പക്കേറ്റ,ബ്രൂണോ ഗിമിറസ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. സൂപ്പർതാരങ്ങളായ നെയ്മറുടെയും വിനീഷ്യസിന്റെയും അഭാവത്തിലും മികച്ച പ്രകടനമാണ് ബ്രസീൽ കാഴ്ച വെച്ചത്.

മത്സരത്തിന്റെ 24-ആം മിനുട്ടിൽ ബ്രൂണോയുടെ അസിസ്റ്റിൽ നിന്നാണ് പക്കേറ്റ ഗോൾ നേടുന്നത്.45-ആം മിനുട്ടിൽ റിച്ചാർലീസണിന്റെ ഗോൾ പിറന്നു.66-ആം മിനുട്ടിൽ പക്കേറ്റയുടെ അസിസ്റ്റിൽ ബ്രൂണോയുടെ ഗോൾ പിറന്നു.91-ആം മിനുട്ടിൽ റിച്ചാർലീസൺ ഒരിക്കൽക്കൂടി വലകുലുക്കിയതോടെ ബ്രസീലിന്റെ ഗോൾ പട്ടിക പൂർത്തിയാക്കി..

അതേസമയം മറ്റൊരു വമ്പൻമാരായ അർജന്റീനക്ക് സമനില വഴങ്ങേണ്ടി വന്നു.1-1 എന്ന സ്കോറിന് ഇക്വഡോറാണ് അർജന്റീനയെ സമനിലയിൽ കുരുക്കിയത്.മത്സരത്തിന്റെ 24-ആം മിനുട്ടിൽ ജൂലിയൻ ആൽവരസ് അർജന്റീന ക്ക് ലീഡ് നേടി കൊടുത്തെങ്കിലും മത്സരത്തിന്റെ അവസാനത്തിൽ ഇന്നർ വലൻസിയ ഇക്വഡോറിന് സമനില നേടി കൊടുക്കുകയായിരുന്നു.എന്നിരുന്നാലും അർജന്റീന തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *