ഡി മരിയയും പറയുന്നു,കോപ്പ അമേരിക്കക്ക് ശേഷം മെസ്സിയുടെ സ്വഭാവം മാറി!

സൂപ്പർ താരം ലയണൽ മെസ്സിക്ക് അർജന്റീനയോടൊപ്പം ഒരു അന്താരാഷ്ട്ര കിരീടം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് കാലം വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ 2021ൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കുകയായിരുന്നു. പിന്നീട് ഫൈനലിസിമയും ഖത്തർ വേൾഡ് കപ്പ് കിരീടവും അർജന്റീന സ്വന്തമാക്കി. ലയണൽ മെസ്സി തികച്ചും വ്യത്യസ്തമായി കൊണ്ട് മാറുകയായിരുന്നു.വേൾഡ് കപ്പിൽ തീർത്തും അഗ്രസീവായ ഒരു മെസ്സിയെയാണ് നമ്മൾ കണ്ടത്.

വേൾഡ് കപ്പിന് ശേഷവും ലയണൽ മെസ്സി അത് തുടരുകയാണ്. കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലും ബ്രസീലിനെതിരെയുള്ള മത്സരത്തിലും ഒക്കെ മെസ്സി പ്രശ്നങ്ങളുടെ ഭാഗമായിരുന്നു. ഇക്കാര്യം ലയണൽ മെസ്സിയുടെ സഹതാരമായ ഡി മരിയ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം മെസ്സി മറ്റൊരു വ്യക്തിയായി മാറി എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” 2021ൽ ബ്രസീലിൽ വെച്ച് കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം ലയണൽ മെസ്സി വ്യത്യസ്തനായ ഒരു വ്യക്തിയായി മാറുകയായിരുന്നു.മെസ്സിയുടെ കൈവശമുണ്ടായിരുന്ന മറ്റൊരു വ്യക്തിത്വം അദ്ദേഹം പുറത്തെടുക്കുകയായിരുന്നു. കോപ്പ അമേരിക്കക്ക് ശേഷം സൈലന്റ് ആയി ഇരുന്നിട്ടില്ല. മെസ്സി എങ്ങനെ ആയിരിക്കണമോ അതേ രൂപത്തിലേക്ക് മാറാൻ മെസ്സിക്ക് കോപ്പ അമേരിക്കക്ക് ശേഷം കഴിഞ്ഞു. കാരണം ലോകത്തിലെ ഏറ്റവും മികച്ച താരമാണ് മെസ്സി ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.

ദീർഘകാലമായി അർജന്റീന ദേശീയ ടീമിൽ ഒരുമിച്ച് കളിക്കുന്നവരാണ് മെസ്സിയും ഡി മരിയയും. എന്നാൽ ഡി മരിയ വിരമിക്കുകയാണ്. അടുത്ത കോപ്പ അമേരിക്കയ്ക്ക് ശേഷം ഡി മരിയ അർജന്റീന ജേഴ്സി അഴിച്ചുവെക്കും. ലയണൽ മെസ്സി അടുത്ത വേൾഡ് കപ്പിൽ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *