ഡി പോളിനും ഓട്ടമെന്റിക്കും തല്ല് കിട്ടി,മെസ്സിയെ തല്ലാൻ ആർക്കും ധൈര്യമില്ല!

വരുന്ന ഫൈനലിസിമ പോരാട്ടത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയുള്ളത്. യൂറോപ്യൻ ചാമ്പ്യൻമാരായ ഇറ്റലിയാണ് അർജന്റീനയുടെ എതിരാളി.ജൂൺ ഒന്നിന് രാത്രി ഇന്ത്യൻ സമയം 12:15ന് ഇംഗ്ലണ്ടിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിന് മുന്നോടിയായുള്ള അർജന്റൈൻ ടീമിന്റെ പരിശീലനം സ്പെയിനിലെ ബിൽബാവോയിൽ വെച്ച് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ പരിശീലനത്തിന് പ്രമുഖ അർജന്റൈൻ മാധ്യമമായ TYC സ്പോർട്സിനെ അധികൃതർ അനുവദിച്ചിരുന്നു. പരിശീലനത്തിനിടയിലെ വളരെ രസകരമായ ഒരു ദൃശ്യമാണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്.

അതായത് ബോൾ നിലം തൊടാതെ പാസ് ചെയ്യുന്ന പരിശീലനമാണ് അർജന്റൈൻ ടീം അംഗങ്ങൾ നടത്തിയിട്ടുള്ളത്. ആരുടെ പക്കലിൽ നിന്നാണോ ബോൾ നഷ്ടമായി ഗ്രൗണ്ടിൽ സ്പർശിക്കുന്നത്,ആ താരത്തെ ബാക്കിയുള്ള എല്ലാ താരങ്ങളും ചേർന്ന് കൈ കൊണ്ട് അടിക്കുക എന്നുള്ളതാണ് പണിഷ്മെന്റ്.

ആദ്യം ബോൾ നഷ്ടമായത് പ്രതിരോധനിര താരമായ നിക്കോളാസ് ഓട്ടമെന്റിക്കാണ്.ഇതോടെ മെസ്സിയൊഴികെയുള്ള എല്ലാവരും അദ്ദേഹത്തെ തല്ലുകയായിരുന്നു.പിന്നീട് ബോൾ നഷ്ടമായത് സൂപ്പർ താരം ലയണൽ മെസ്സിക്കായിരുന്നു.എന്നാൽ മെസ്സിയെ ആരും അടിക്കാൻ വന്നില്ല. മെസ്സിയെ തല്ലാൻ ആർക്കും ധൈര്യമില്ല എന്നാണ് ഇതേ കുറിച്ച് tyc സ്പോർട്സ് പറഞ്ഞത്.

അതേസമയം ഇതിന് ശേഷം ബോൾ നഷ്ടമായത് റോഡ്രിഗോ ഡി പോളിനായിരുന്നു. അദ്ദേഹത്തെ സഹതാരങ്ങൾ തല്ലുകയും ചെയ്തു. പിന്നീട് ഈ ട്രെയിനിങ് രീതി അർജന്റൈൻ താരങ്ങൾ അവസാനിപ്പിക്കുന്നതാണ് കണ്ടത്.

ഏതായാലും ഇതിന്റെ വീഡിയോ അടക്കമാണ് Tyc പബ്ലിഷ് ചെയ്തിട്ടുള്ളത്. വീഡിയോ താഴെ നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *