ഡി പോളാണ് എന്നെ സഹായിച്ചത്,മറ്റൊരു അർജന്റൈൻ താരത്തെയാണ് അദ്ദേഹം എന്നെ ഓർമിപ്പിക്കുന്നത്:മെസ്സി
കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് നിലവിലെ ജേതാക്കളായ അർജന്റീനയുള്ളത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവർ കാനഡയെ തോൽപ്പിച്ചത്. അടുത്ത മത്സരത്തിൽ ചിലിയെ നേരിടാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അർജന്റീനയുള്ളത്. ലയണൽ മെസ്സിയും റോഡ്രിഗോ ഡി പോളുമൊക്കെ മത്സരത്തിൽ സ്റ്റാർട്ട് ചെയ്യും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.
അർജന്റീന ദേശീയ ടീമിലെ മെസ്സിയുടെ ഉറ്റ സുഹൃത്തുക്കളിൽ ഡി പോൾ. പലപ്പോഴും ലയണൽ മെസ്സിയെ സംരക്ഷിക്കുന്നത് കൊണ്ടുതന്നെ മെസ്സിയുടെ ബോഡിഗാർഡ് എന്ന വിളിപ്പേര് ഡി പോളിനുണ്ട്. മെസ്സിയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തി കൂടിയാണ് ഡി പോൾ. താരത്തെ കുറിച്ച് ചില കാര്യങ്ങൾ മെസ്സി തന്നെ ഇപ്പോൾ പറഞ്ഞിട്ടുണ്ട്.മുൻ അർജന്റൈൻ താരം ലവേസിയെയാണ് ഡി പോൾ തന്നെ ഓർമ്മിപ്പിക്കുന്നതെന്ന് മെസ്സി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്.
” 2018ലെ വേൾഡ് കപ്പിന് ശേഷം പുതിയ അർജന്റീന ടീമുമായി ഇടപഴകുക എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരല്പം ബുദ്ധിമുട്ടായിരുന്നു.കാരണം എന്റെ നേച്ചർ അങ്ങനെയാണ്. പക്ഷേ ആ സമയത്ത് എന്നെ സഹായിച്ചത് ഡി പോളാണ്. ലവേസിയെയാണ് അദ്ദേഹം എന്നെ എപ്പോഴും ഓർമിപ്പിക്കുന്നത് “ഇതിലാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.
2018ലെ റഷ്യൻ വേൾഡ് കപ്പിൽ അർജന്റീന നേരത്തെ പുറത്തായിരുന്നു. അതിനുശേഷമാണ് ലയണൽ സ്‌കലോണി അർജന്റീനയുടെ മുഖ്യ പരിശീലകനായ ചുമതലയേറ്റത്.ആ വേൾഡ് കപ്പിന് ശേഷം മെസ്സി അർജന്റീന ടീമിൽ നിന്നും ഒരു ബ്രേക്ക് എടുത്തിരുന്നു. അതേസമയം സ്‌കലോണി യുവനിരയെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു മികച്ച ടീമിനെ പടുത്തുയർത്തുകയും ചെയ്തു.എന്നിട്ട് മെസ്സിയെ അതിലേക്ക് ആഡ് ചെയ്യുകയായിരുന്നു.